UN Conference

Israel-Iran conflict

ഇസ്രായേൽ-ഇറാൻ സംഘർഷം; യുഎൻ സമ്മേളനം മാറ്റിവെച്ചു

നിവ ലേഖകൻ

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് പലസ്തീൻ വിഷയത്തിൽ യുഎൻ നടത്താനിരുന്ന സമ്മേളനം മാറ്റിവെച്ചു. ഇസ്രായേലിനെ സഹായിച്ചാൽ അമേരിക്ക, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളുടെ സൈനിക താവളങ്ങൾ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. മിസൈൽ ആക്രമണം തുടർന്നാൽ ടെഹ്റാൻ കത്തുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് വ്യക്തമാക്കി.