Ukraine War

യുക്രെയ്ൻ യുദ്ധം: റഷ്യ-അമേരിക്ക ചർച്ച ഇന്ന് മോസ്കോയിൽ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയും അമേരിക്കയും ഇന്ന് മോസ്കോയിൽ ചർച്ച നടത്തും. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും തമ്മിലാണ് കൂടിക്കാഴ്ച. കിഴക്കൻ ഡോൺബാസ് മേഖലയിലെ പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടുനൽകില്ലെന്ന് സെലൻസ്കി ആവർത്തിച്ചു.

യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമായി ഭൂമി കൈവശപ്പെടുത്തും; പുടിൻ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ സമാധാനപദ്ധതി അടിസ്ഥാനമാക്കണമെന്ന് പുടിൻ. ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, ഖേഴ്സൺ, സപ്പോറേഷ്യ പ്രദേശങ്ങൾ വിട്ടുകിട്ടണമെന്നും ആവർത്തിച്ചു. യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും മുന്നറിയിപ്പ്.

യുക്രൈൻ സമാധാന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി യൂറോപ്യൻ രാജ്യങ്ങൾ
അമേരിക്ക മുന്നോട്ടുവെച്ച 28 ഇന യുക്രൈൻ സമാധാന പദ്ധതിയിൽ യൂറോപ്യൻ രാഷ്ട്രങ്ങൾ മാറ്റങ്ങൾ നിർദ്ദേശിച്ചു. പദ്ധതിയിലെ മാറ്റങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ചർച്ച ചെയ്യുമെന്ന് സെലെൻസ്കി അറിയിച്ചു. സമാധാന പദ്ധതി 19 നിർദ്ദേശങ്ങളായി ചുരുക്കിയെന്നാണ് റിപ്പോർട്ടുകൾ.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ പുരോഗതിയെന്ന് അമേരിക്ക
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് അമേരിക്ക അറിയിച്ചു. ജനീവയിൽ നടന്ന ഉന്നതതല ചർച്ചകൾ വളരെ മൂല്യവത്തായിരുന്നെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. നവംബർ 27-നകം കരട് കരാർ അംഗീകരിച്ചില്ലെങ്കിൽ ആയുധങ്ങൾ അടക്കമുള്ള സഹായങ്ങൾ അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി.

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ സമാധാന പാക്കേജ്; സഹകരിക്കാൻ തയ്യാറെന്ന് സെലൻസ്കി
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പാക്കേജിനോട് സഹകരിക്കാൻ തയ്യാറാണെന്ന് വ്ളാഡിമിർ സെലൻസ്കി അറിയിച്ചു. സമാധാന പാക്കേജിന്റെ കരട് ലഭിച്ച ശേഷം ആത്മാർഥമായി സഹകരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമാധാന പാക്കേജുമായി റഷ്യയും അമേരിക്കയും
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും അമേരിക്കയും പുതിയ സമാധാന പാക്കേജുമായി രംഗത്ത്. ഇതിന്റെ ഭാഗമായി അമേരിക്കൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥർ യുക്രെയ്നിൽ ചർച്ചകൾ നടത്തും. റഷ്യ കൈയേറിയ പ്രദേശങ്ങൾ യുക്രെയ്ന് വിട്ടു കൊടുക്കേണ്ടി വരുമെന്നാണ് സൂചന.

യുക്രെയ്ൻ യുദ്ധം: ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു
യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനായി ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ചർച്ചകൾ നടക്കും. ഇതിന് മുന്നോടിയായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.

പുടിനുമായി മോദി സംസാരിച്ചെന്ന നാറ്റോയുടെ വാദം തള്ളി ഇന്ത്യ
യുക്രെയ്ൻ യുദ്ധത്തിന്റെ തന്ത്രം വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്ളാഡിമിർ പുടിനെ വിളിച്ചെന്ന നാറ്റോ സെക്രട്ടറി ജനറലിന്റെ പ്രസ്താവനയെ വിദേശകാര്യ മന്ത്രാലയം തള്ളി. ഇങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും കണക്കിലെടുത്താണ് ഊർജ ഇറക്കുമതി തീരുമാനങ്ങൾ എടുക്കുന്നതെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു.

യുക്രൈന് യുദ്ധം: ഇന്ത്യയും ചൈനയും റഷ്യയെ സഹായിക്കുന്നുവെന്ന് ട്രംപ്
അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് യുഎന് പൊതുസഭയില് നടത്തിയ പ്രസംഗത്തില് ഇന്ത്യയ്ക്കെതിരെ വിമര്ശനവുമായി രംഗത്ത്. റഷ്യയുടെ യുക്രൈന് യുദ്ധത്തിന് പണം നല്കുന്നത് ഇന്ത്യയും ചൈനയുമാണെന്ന് ട്രംപ് ആരോപിച്ചു. പലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ മോദി ഇടപെടണം; യൂറോപ്യൻ യൂണിയൻ
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തണമെന്നും യൂറോപ്യൻ യൂണിയൻ നേതാക്കൾ അഭ്യർത്ഥിച്ചു. സമാധാനപരമായ ഒത്തുതീർപ്പിന് ഇന്ത്യക്ക് സാധിക്കുമെന്നും യൂറോപ്യൻ യൂണിയൻ അഭിപ്രായപ്പെട്ടു.

ട്രംപ്-പുടിൻ ചർച്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേയും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റേയും ചർച്ചയെ ഇന്ത്യ സ്വാഗതം ചെയ്തു. സമാധാനത്തിനു വേണ്ടിയുള്ള നേതാക്കളുടെ പരിശ്രമം പ്രശംസനീയമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അലാസ്ക ഉച്ചകോടിയിലെ പുരോഗതിയെ ഇന്ത്യ അഭിനന്ദിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.

യുക്രെയ്ൻ വിഷയം: ട്രംപും പുടിനും ഓഗസ്റ്റ് 15-ന് കൂടിക്കാഴ്ച നടത്തും
യുക്രെയ്ൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഓഗസ്റ്റ് 15-ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്തും. യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചില പ്രദേശങ്ങൾ കൈമാറ്റം ചെയ്യാനും സാധ്യതയുണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. ട്രംപ് ഭരണത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്.