Ukraine

പുടിന്റെ ഉപാധികൾ അംഗീകരിക്കാൻ സെലൻസ്കിയോട് ട്രംപ്; യുക്രെയ്ന് കനത്ത തിരിച്ചടി
വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കിയോട് റഷ്യ മുന്നോട്ട് വെച്ച നിബന്ധനകൾ അംഗീകരിക്കാൻ ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. റഷ്യ മുന്നോട്ട് വെച്ച നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് സർവ്വ നാശമായിരിക്കും ഫലമെന്ന് പുടിൻ തന്നോട് പറഞ്ഞതായും ട്രംപ് സെലൻസ്കിയെ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ സെലൻസ്കിയും തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

യുഎസ് സന്ദർശനത്തിനൊരുങ്ങി സെലെൻസ്കി; ദീർഘദൂര മിസൈലുകൾ ചർച്ചാവിഷയമാകും
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ മോസ്കോയെ ലക്ഷ്യമിടാൻ ശേഷിയുള്ള യുഎസ് നിർമ്മിത ദീർഘദൂര മിസൈലുകൾ സെലെൻസ്കി ആവശ്യപ്പെട്ട വിഷയം ചർച്ചയാകും. റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക് മിസൈൽ യുക്രെയ്ന് നൽകുന്നത് പരിഗണിക്കാമെന്ന് ട്രംപ് സൂചിപ്പിച്ചു.

യുക്രെയ്നെതിരായ യുദ്ധം തുടരുമെന്ന് റഷ്യ; പിൻമാറില്ലെന്ന് ദിമിത്രി പെസ്കോവ്
റഷ്യൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യങ്ങൾ നേടുന്നതിനും യുക്രെയ്നെതിരായ യുദ്ധം തുടരുമെന്ന് റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്കോവ് പ്രസ്താവിച്ചു. റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്ന് തിരിച്ചെടുക്കാൻ സാധിക്കുമെന്ന ചിന്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന ആണവ കരാറായ ന്യൂ START ഫെബ്രുവരി 5-ന് അവസാനിക്കാനിരിക്കെ, ഒരു പിൻഗാമി ഉടമ്പടി ചർച്ച ചെയ്യുന്നത് അസാധ്യമാണെന്ന് ദിമിത്രി പെസ്കോവ് അഭിപ്രായപ്പെട്ടു.

സെലെൻസ്കിയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ; മോസ്കോയിലേക്ക് ക്ഷണിച്ച് റഷ്യൻ പ്രസിഡന്റ്
യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയുമായി മോസ്കോയിൽ ചർച്ച നടത്താൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. നയതന്ത്രപരമായ ചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ സൈനിക ശക്തി ഉപയോഗിച്ച് അത് ചെയ്യേണ്ടിവരുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. സമാധാനപരമായ ഒത്തുതീർപ്പുകൾ ഉണ്ടായില്ലെങ്കിൽ, റഷ്യ സൈനികമായി ലക്ഷ്യങ്ങൾ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയും യുക്രെയ്നും പരസ്പരം പഴിചാരുന്നു; ഉപരോധം കടുപ്പിച്ച് അമേരിക്ക
റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ. റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള ഉച്ചകോടിക്ക് റഷ്യ തടസ്സമുണ്ടാക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലൊദിമർ സെലെൻസ്കി ആരോപിച്ചു. രണ്ടാഴ്ചയ്ക്കകം തീരുമാനമായില്ലെങ്കിൽ റഷ്യക്കെതിരെ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

വെടിനിർത്തൽ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ് – സെലൻസ്കി കൂടിക്കാഴ്ച
ട്രംപ് - സെലൻസ്കി കൂടിക്കാഴ്ചയിൽ യുക്രെയ്ന് സുരക്ഷ ഉറപ്പാക്കാൻ ധാരണയായി. അമേരിക്ക-റഷ്യ -യുക്രെയ്ൻ ത്രികക്ഷി യോഗം നടത്താനും തീരുമാനിച്ചു. കൂടിക്കാഴ്ചയിൽ സെലൻസ്കി -പുടിൻ ചർച്ചയ്ക്ക് ട്രംപ് അവസരമൊരുക്കും.

സമാധാന ശ്രമങ്ങൾക്ക് ട്രംപിന് നന്ദി അറിയിച്ച് സെലെൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്നും ത്രിരാഷ്ട്ര സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയ്യാറാണെന്നും സെലെൻസ്കി ട്രംപിനെ അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുദ്ധം അവസാനിപ്പിക്കാൻ താൽപ്പര്യമുണ്ടെന്ന് ട്രംപ് അറിയിച്ചു.

യുക്രെയ്ന് നാറ്റോ അംഗത്വം നല്കില്ല; ട്രംപിന്റെ പ്രഖ്യാപനം നിര്ണ്ണായകം
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുക്രെയ്ന് നാറ്റോ അംഗത്വം നൽകില്ലെന്നും ക്രൈമിയ തിരികെ ലഭിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. വിഷയത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അവരുടെ ആശങ്ക അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാൻ ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ്; ആവശ്യം നിരസിച്ച് സെലെൻസ്കി
യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ, ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് വിട്ടുനൽകിയാൽ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാമെന്ന് പുടിൻ അറിയിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ, ട്രംപിന്റെ ആവശ്യം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി നിരസിച്ചു.

യുക്രെയ്ൻ ചർച്ചയിൽ അന്തിമ കരാറായില്ല; പുരോഗതിയുണ്ടെന്ന് ട്രംപ്
യുക്രെയ്ൻ വിഷയത്തിൽ അലാസ്കയിൽ നടന്ന ചർച്ചയിൽ അന്തിമ സമാധാന കരാറായില്ല. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സംഘർഷം അവസാനിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ചർച്ചയിൽ നല്ല പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ധാരണയിലെത്തിയെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ട്രംപ് – പുടിൻ ഉച്ചകോടി അലാസ്കയിൽ; വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി ട്രംപ് - പുടിൻ ഉച്ചകോടി അലാസ്കയിൽ നടക്കും. അമേരിക്കൻ മണ്ണിലേക്ക് വരാനുള്ള പുടിന്റെ സന്നദ്ധതയെ ട്രംപ് അഭിനന്ദിച്ചു. കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കും.

യുക്രൈനിലേക്കുള്ള ആയുധ വിതരണം പുനരാരംഭിച്ചു; ട്രംപിന് പുടിനിൽ അതൃപ്തി
യുക്രൈനിലേക്കുള്ള ആയുധ വിതരണം അമേരിക്ക പുനരാരംഭിച്ചു. പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനങ്ങളടക്കമുള്ള ആയുധങ്ങൾ നൽകും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനിൽ താൻ തൃപ്തനല്ലെന്നും ട്രംപ് വ്യക്തമാക്കി.