UIDAI

ശ്രദ്ധിക്കുക! 2 കോടിയിലധികം ആധാർ കാർഡുകൾ ഡീ ആക്ടിവേറ്റ് ചെയ്തു; കാരണം ഇതാണ്
ആധാർ ഡാറ്റാബേസ് ക്ലീനിങ്ങിന്റെ ഭാഗമായി 2 കോടിയിലധികം ആധാർ നമ്പറുകൾ ഡീ ആക്ടിവേറ്റ് ചെയ്തു. തട്ടിപ്പുകൾ തടയുന്നതിനും ക്ഷേമ ആനുകൂല്യങ്ങൾ അനധികൃതമായി സ്വീകരിക്കുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ നടപടി. മരണമടഞ്ഞവരുടെ വിവരങ്ങൾ ആധാർ പോർട്ടലിൽ റിപ്പോർട്ട് ചെയ്യാൻ സൗകര്യമുണ്ട്.

ആധാർ കാർഡിൽ വലിയ മാറ്റങ്ങൾ; ഉടമയുടെ പേരും വിലാസവും ഉണ്ടാകില്ല, പുതിയ ഫീച്ചറുകൾ ഇങ്ങനെ
ആധാർ കാർഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള പുതിയ മാറ്റങ്ങൾ 2025 ഡിസംബറിൽ വരുന്നു. കാർഡുടമയുടെ പേര്, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ഇനി ഉണ്ടാകില്ല. സ്വകാര്യത സംരക്ഷിക്കുന്നതിനും, ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്കാരം.

ആധാർ ഇനി മൊബൈലിൽ സൂക്ഷിക്കാം; എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം
യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ ആപ്പ് പുറത്തിറക്കി. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോറുകളിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്യാം. ഈ ആപ്പ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ആധാർ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനും കഴിയും.

ആധാർ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; തിരുത്തലുകൾക്ക് ഇനി കൂടുതൽ പണം നൽകണം
ആധാർ കാർഡിലെ തിരുത്തലുകൾക്കും മാറ്റങ്ങൾക്കും ഇനി മുതൽ കൂടുതൽ പണം ഈടാക്കും. ഒക്ടോബർ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. അതേസമയം, ആധാർ എടുക്കുന്നതിനുള്ള സൗജന്യം തുടരും.

ആധാറിന് ഇനി ക്യൂആർ കോഡ്; പുതിയ മാറ്റങ്ങളുമായി യു.ഐ.ഡി.എ.ഐ
യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ആധാർ കാർഡിൽ പുതിയ മാറ്റങ്ങൾ വരുത്തി. ആധാർ ദുരുപയോഗം തടയുന്നതിനായി ആധാർ ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ആധാർ സംവിധാനം നിലവിൽ വരുന്നു. കൂടാതെ ഐറിസും വിരലടയാളവും ഒഴികെ ബാക്കിയുള്ള എല്ലാ മാറ്റങ്ങളും വീട്ടിലിരുന്ന് തന്നെ വരുത്താൻ സാധിക്കുന്നതാണ്.

ആധാറിൽ പുതിയ പരിഷ്കരണങ്ങളുമായി UIDAI; വിവരങ്ങൾ വീട്ടിലിരുന്ന് മാറ്റാം
ആധാറിൽ പുതിയ പരിഷ്കരണങ്ങൾ വരുന്നു. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് (UIDAI) ഇതിന് പിന്നിൽ. ഈ വർഷം നവംബറോടെ പരിഷ്കരണങ്ങൾ പ്രാബല്യത്തിൽ വരും. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന രീതി ലഘൂകരിക്കുകയും ആധാറിൻ്റെ ഫോട്ടോസ്റ്റാറ്റ് ഉപയോഗം കുറയ്ക്കുകയുമാണ് ലക്ഷ്യം.

ക്യുആർ കോഡ് സ്കാനിംഗും ഫേസ് ഐഡിയുമായി പുതിയ ആധാർ ആപ്പ്
ആധാർ കൂടുതൽ ആക്സസ് ചെയ്യുന്നതിനും സുരക്ഷിതമാക്കുന്നതിനുമായി പുതിയ ആധാർ ആപ്പ് പുറത്തിറങ്ങി. ക്യുആർ കോഡ് സ്കാനിംഗും തത്സമയ ഫേസ് ഐഡിയും ആപ്പിന്റെ സവിശേഷതകളാണ്. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ ആധാർ കാർഡോ അതിന്റെ ഫോട്ടോകോപ്പികളോ കൈവശം വയ്ക്കേണ്ട ആവശ്യമില്ല.

ആധാർ കാർഡ് ദുരുപയോഗം തടയാം; സുരക്ഷാ മാർഗങ്ങൾ അറിയാം
ആധാർ കാർഡ് ദുരുപയോഗം തടയാനുള്ള മാർഗങ്ങൾ ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. ആധാർ ഉപയോഗ ചരിത്രം പരിശോധിക്കുന്ന വിധവും ബയോമെട്രിക്സ് ലോക്ക് ചെയ്യുന്ന രീതിയും ഇതിൽ ഉൾപ്പെടുന്നു. യുഐഡിഎഐ നൽകുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നു.

ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി
കേന്ദ്രസർക്കാർ ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി. എം ആധാർ പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. ഡിസംബർ 14 ന് ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.