UDF

കേരളത്തിൽ യുഡിഎഫ് തരംഗം ശക്തം; ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞതെല്ലാം ശരിയെന്ന് അബിൻ വർക്കി
കേരളത്തിൽ യുഡിഎഫ് തരംഗം ശക്തമാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ യുഡിഎഫ് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ യുവജന പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗവും യുഡിഎഫ് യോഗവും ഇന്ന്; അൻവറിനെയും ജാനുവിനെയും മുന്നണിയിലെടുക്കുന്ന കാര്യത്തിൽ തീരുമാനം വൈകും
കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ഡിസിസി അധ്യക്ഷന്മാരുമായുള്ള യോഗം ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും സീറ്റ് വിഭജനത്തിനുമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. പി.വി അൻവറിനെയും സി.കെ ജാനുവിനെയും യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകും.

യുഡിഎഫ് പരിഗണിക്കുമെന്ന പ്രതീക്ഷയിൽ സി.കെ. ജാനു
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തങ്ങളെ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി.കെ. ജാനു ട്വന്റിഫോറിനോട് പറഞ്ഞു. കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. മുന്നണിയായി വന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും സി.കെ. ജാനു വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ഉണ്ടാകും: ജെബി മേത്തർ
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് ജെബി മേത്തർ എംപി പറഞ്ഞു. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ മടുത്തു എന്നും അവർ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് നടത്തിയ പെൻഷൻ പ്രഖ്യാപനം ജനങ്ങൾ മനസ്സിലാക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഏറ്റവും വലിയ അതിദരിദ്രൻ സർക്കാർ തന്നെ; വിമർശനവുമായി കുഞ്ഞാലിക്കുട്ടി
സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. ദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം സർക്കാരിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഇതിന് ബദൽ മാർഗ്ഗം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പന്തളം നഗരസഭയിൽ യുഡിഎഫ് കൗൺസിലറും ഇടത് വിമതനും ബിജെപിയിൽ ചേർന്നു
പന്തളം നഗരസഭയിലെ രാജി വെച്ച യുഡിഎഫ് കൗൺസിലറും ഇടത് വിമതനായ കൗൺസിലറും ബിജെപിയിൽ ചേർന്നു. യുഡിഎഫ് അംഗം കെ ആർ രവി, ഇടതു വിമതൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് കെ.ആർ. രവി പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഭിന്നത; മുന്നണി കൺവീനറെ തള്ളി ജോസഫ് ഗ്രൂപ്പ്
കേരള കോൺഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് മുന്നണി കൺവീനറുടെ നിലപാടിനെ ജോസഫ് ഗ്രൂപ്പ് തള്ളി. യുഡിഎഫ് കൺവീനറുടെ പ്രതികരണം വ്യക്തിപരമായ അഭിപ്രായമാണെന്നും, കേരള കോൺഗ്രസ് എം ഇപ്പോൾ യുഡിഎഫിലേക്ക് വരേണ്ട കാര്യമില്ലെന്നും മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടുപോയതുകൊണ്ട് യുഡിഎഫിന് യാതൊരു ദോഷവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുന്നണി വിപുലീകരണത്തിൽ അതൃപ്തി അറിയിച്ച് കേരള കോൺഗ്രസ് ജോസഫ്
മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തുന്ന നീക്കങ്ങളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. എൽഡിഎഫിൽ നിൽക്കുന്ന ഒരു പാർട്ടിയെയും യുഡിഎഫിലെത്തിക്കാൻ ചർച്ചകൾ നടക്കുന്നില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു. മുന്നണിയുടെ അടിത്തറ വിപുലമാക്കുന്നത് നല്ലതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം അഭിപ്രായപ്പെട്ടു.

പേരാമ്പ്ര സംഘർഷം: പൊലീസുകാർക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ എഫ്ഐആർ
കോഴിക്കോട് പേരാമ്പ്രയിൽ സംഘർഷത്തിനിടെ പൊലീസുകാർക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ പേരാമ്പ്ര പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഏകദേശം 700 ഓളം ആളുകളെ പൊലീസ് തടഞ്ഞു വെച്ചിരുന്നു, അവരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപായപ്പെടുത്താനും കൃത്യനിർവഹണം തടസ്സപ്പെടുത്താനും ഉദ്ദേശിച്ച് സ്ഫോടക വസ്തു എറിഞ്ഞു. സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹർഷിനയുടെ ചികിത്സ ഏറ്റെടുത്ത് യുഡിഎഫ്; സർക്കാർ അവഗണന അവസാനിപ്പിക്കണമെന്ന് വി.ഡി. സതീശൻ
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ ചികിത്സ യുഡിഎഫ് ഏറ്റെടുക്കും. ആരോഗ്യ മന്ത്രി സമരപ്പന്തലിൽ എത്തിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഹർഷിനയുടെ കേസ് കേരളത്തിന് അപമാനകരമായ സംഭവമാണെന്നും അതിനാൽ യുഡിഎഫ് അവർക്ക് ആവശ്യമായ ചികിത്സ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

എൻഎസ്എസ് സമദൂരം പാലിക്കുമെന്ന് യുഡിഎഫ്; ഇടത് പക്ഷത്തിനുള്ള പിന്തുണ ശബരിമലയിൽ മാത്രം: രമേശ് ചെന്നിത്തല
എൻഎസ്എസ് സമദൂരം തുടരുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് രംഗത്ത്. എൻഎസ്എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. സമുദായ സംഘടനകൾക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട്ടേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് രംഗത്ത്. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ലെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം പറഞ്ഞു. രാഹുൽ മണ്ഡലത്തിൽ തിരിച്ചെത്തുമ്പോൾ സംരക്ഷണം ഒരുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.