UAE Match

ഏഷ്യാ കപ്പ്: യുഎഇക്കെതിരായ മത്സരം ബഹിഷ്കരിച്ച് പാകിസ്ഥാൻ
നിവ ലേഖകൻ
ഏഷ്യാ കപ്പിൽ യുഎഇക്കെതിരായ മത്സരം ബഹിഷ്കരിക്കാൻ പാകിസ്താൻ തീരുമാനിച്ചു. ഇന്ത്യയുമായുള്ള ഹസ്തദാന വിവാദമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്നും, സൂര്യകുമാർ യാദവിനെതിരെ നടപടി വേണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

യുഎഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം റദ്ദാക്കി പാകിസ്ഥാൻ
നിവ ലേഖകൻ
യു.എ.ഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം പാകിസ്ഥാൻ റദ്ദാക്കി. മാച്ച് റഫറിമാരുടെ പാനലിൽ നിന്ന് പൈക്രോഫ്റ്റിനെ നീക്കം ചെയ്യണമെന്ന പി.സി.ബി യുടെ ആവശ്യം ഐ.സി.സി നിരസിച്ചതിനെ തുടർന്നാണ് തീരുമാനം. പൈക്രോഫ്റ്റിനെ പുറത്താക്കിയില്ലെങ്കിൽ യു.എ.ഇക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാൻ ഭീഷണിപ്പെടുത്തിയിരുന്നു.