TVK

എ.ഐ.എ.ഡി.എം.കെ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ ടി.വി.കെയിൽ ചേർന്നു
എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മന്ത്രി കെ.എ. സെങ്കോട്ടയ്യൻ ടി.വി.കെയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ വിജയിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിച്ചു. തമിഴ്നാട്ടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ടി.വി.കെയ്ക്ക് കഴിയുമെന്നാണ് സെങ്കോട്ടയ്യൻ അഭിപ്രായപ്പെട്ടത്.

വിജയ്ക്കെതിരെ രൂക്ഷ വിമര്ശനവുമായി ഡിഎംകെ; സെങ്കോട്ടയ്യന് ടിവികെയിലേക്ക്?
ടിവികെ അധ്യക്ഷന് വിജയിയെ രൂക്ഷമായി വിമര്ശിച്ച് ഡിഎംകെ രംഗത്ത്. വിജയ്ക്ക് ജനങ്ങളുടെ പ്രശ്നങ്ങളില് താല്പര്യമില്ലെന്നും മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മാത്രമാണെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന് ആരോപിച്ചു. കൂടാതെ, അണ്ണാ ഡിഎംകെയില് നിന്ന് പുറത്താക്കിയ മുന് മന്ത്രി കെ എ സെങ്കോട്ടയ്യന് തമിഴക വെട്രി കഴകത്തില് ചേര്ന്നേക്കുമെന്നും സൂചനയുണ്ട്.

വിജയുടെ സംസ്ഥാന പര്യടനം വൈകും; സേലത്തെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച് പോലീസ്
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയുടെ സംസ്ഥാന പര്യടനം വൈകാൻ സാധ്യത. ഡിസംബർ 4-ന് നടത്താൻ നിശ്ചയിച്ചിരുന്ന സേലത്തെ പൊതുയോഗം മാറ്റിവെക്കാൻ പോലീസ് ആവശ്യപ്പെട്ടു. കാർത്തിക ദീപം നടക്കുന്നതിനാൽ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നാണ് പോലീസ് അറിയിച്ചത്. പുതിയ തീയതി എത്രയും പെട്ടെന്ന് തീരുമാനിച്ചു പര്യടനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് തമിഴക വെട്രി കഴകം.

കരൂർ ദുരന്തത്തിന് ശേഷം ടി വി കെ അധ്യക്ഷൻ വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിന്
കരൂർ ദുരന്തത്തിന് ശേഷം ടി വി കെ അധ്യക്ഷൻ വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിന് ഒരുങ്ങുന്നു. ഡിസംബർ ആദ്യവാരം സേലത്ത് പൊതുയോഗം നടത്താൻ നീക്കം. സേലം പോലീസിന് ടിവികെ അപേക്ഷ നൽകി.

കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്
നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ റാലികളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെയും, ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെയും കുറിച്ച് സംസാരിച്ചു. 2026-ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയും ടി.വി.കെയും തമ്മിലാണ് പ്രധാന പോരാട്ടമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഹാബലിപുരത്ത് ചേർന്ന ടി.വി.കെ ജനറൽ കൗൺസിലിന് ശേഷമാണ് വിജയ് ഈ പ്രസ്താവനകൾ നടത്തിയത്.

ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി; സർക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്
ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിച്ചു. കനത്ത മഴയിൽ നെൽകൃഷി നശിക്കുന്നതിനെതിരെ ഡിഎംകെ സർക്കാരിനെതിരെ വിജയ് രംഗത്തെത്തി.

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് തമിഴക വെട്രി കഴകം
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ ധനസഹായം നൽകുമെന്നും, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണ്ണമായി വഹിക്കുമെന്നും തമിഴക വെട്രി കഴകം അറിയിച്ചു. കൂടാതെ, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും നൽകും. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കരൂർ അപകടം: നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീംകോടതിയിൽ
കരൂർ അപകടത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ഹർജി. ദുരന്തത്തിൽ സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കറൂർ ദുരന്തം: മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ
കറൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ ടിവികെ ജില്ലാ നേതാക്കൾ സന്ദർശിച്ചു. ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന ഹർജിയിൽ മദ്രാസ് ഹൈക്കോടതി പ്രിൻസിപ്പൽ ബെഞ്ച് വിമർശനം ഉന്നയിച്ചു. വിജയ് ഉടൻ കറൂരിൽ എത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.

കരൂർ ദുരന്തം: ടിവികെ നേതാക്കളുടെ ജാമ്യാപേക്ഷ തള്ളി; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കരൂർ ദുരന്തത്തിൽ ടിവികെ നേതാക്കൾക്ക് തിരിച്ചടി. സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിൻ്റെയും മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ദുരന്തത്തിൽ നേതാക്കൾ ഒളിച്ചോടിയ സംഭവം ഉൾപ്പെടെ വിജയ്ക്കെതിരെ കോടതി അതിരൂക്ഷമായ വിമർശനം ഉന്നയിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.

കരൂർ ദുരന്തം: മൗനം വെടിഞ്ഞ് വിജയ്; ഗൂഢാലോചനയെന്ന് സൂചന, പാർട്ടിക്കാരെ വേട്ടയാടരുതെന്ന് അഭ്യർത്ഥന
കരൂർ ദുരന്തത്തിന് പിന്നാലെ പ്രതികരണവുമായി നടൻ വിജയ്. ടിവികെ പ്രവർത്തകരെ വേട്ടയാടരുതെന്നും കുറ്റമെല്ലാം തന്റെ മേൽ ചുമത്താമെന്നും വിജയ് പറഞ്ഞു. കരൂരിൽ മാത്രം ദുരന്തം സംഭവിച്ചത് എങ്ങനെയാണെന്ന സംശയം ഉന്നയിച്ച് ഗൂഢാലോചനയുടെ സൂചനയും വിജയ് നൽകി.

കരൂർ ദുരന്തം: ടിവികെ നേതാക്കൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ, കൂടുതൽ അറസ്റ്റിന് സാധ്യത
കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ ജനറൽ സെക്രട്ടറി എൻ. ആനന്ദും ജോയിന്റ് സെക്രട്ടറി നിർമൽ കുമാറും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ടിവികെ നേതാക്കൾ ഒളിവിൽ പോയതിനെ തുടർന്ന് പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി കോടതിയിൽ ഹാജരാക്കും.