TV Prashanth
എഡിഎം ബാബു കേസ്: പി പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ്; ടിവി പ്രശാന്തന് സസ്പെൻഷൻ
എഡിഎം ബാബുവിന്റെ ആത്മഹത്യാ കേസില് പി പി ദിവ്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. മുന്കൂര് ജാമ്യാപേക്ഷയില് കോടതി ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്. എഡിഎം കെ നവീന് ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെന്ഡ് ചെയ്തു.
കൈക്കൂലി ആരോപണം: ടിവി പ്രശാന്തനെ സസ്പെൻഡ് ചെയ്തു
എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. പരിയാരം മെഡിക്കല് കോളജിലെ ജീവനക്കാരനായ പ്രശാന്ത് സ്വകാര്യ ബിസിനസ്സിൽ ഏർപ്പെട്ടത് അച്ചടക്ക ലംഘനമായി കണക്കാക്കി. ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ നടപടി.
വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് ഡ്യൂട്ടിക്കെത്തി; വീണ്ടും അവധിയിൽ
കണ്ണൂർ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിൽ ഡ്യൂട്ടിക്കെത്തി. ജോലിക്കെത്തിയ ശേഷം പത്ത് ദിവസത്തേക്ക് കൂടി അവധി നൽകി മടങ്ങി. പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു.
എഡിഎം കെ നവീൻ ബാബുവിന്റെ മരണം: ടി വി പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു
എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ടി വി പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. പെട്രോൾ പമ്പ് സംബന്ധിച്ച കാര്യങ്ങളിൽ അന്വേഷണസംഘം വിശദീകരണം തേടും. പ്രശാന്തന്റെ പരാതികൾ വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ നടപടി.
എഡിഎം നവീൻബാബുവിനെതിരെ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പിരിച്ചുവിടും: മന്ത്രി വീണാ ജോർജ്
പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ടി വി പ്രശാന്തനെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നും അദ്ദേഹത്തെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും വിശദമായി അന്വേഷിക്കുമെന്നും അവർ അറിയിച്ചു.