Tushar Gandhi

കേരളത്തിലെ പ്രതികരണം അപ്രതീക്ഷിതം: തുഷാർ ഗാന്ധി
കേരളത്തിൽ നിന്നുള്ള പ്രതികരണം അപ്രതീക്ഷിതമായിരുന്നുവെന്ന് മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ഹിന്ദു രാഷ്ട്രത്തിനെതിരായ തന്റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹം, ഹിന്ദുമതത്തിനെതിരല്ല, മറിച്ച് ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ഏതൊരു ശ്രമത്തെയും എതിർക്കുമെന്ന് വ്യക്തമാക്കി. ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു.

തുഷാർ ഗാന്ധിക്കെതിരെ ബിജെപി പരാതി; പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം
തുഷാർ ഗാന്ധിയുടെ ആർഎസ്എസ് വിരുദ്ധ പരാമർശങ്ങൾ ബിജെപി പ്രവർത്തകരിൽ പ്രതിഷേധത്തിന് തിരികൊളുത്തി. നെയ്യാറ്റിൻകര പോലീസിൽ ബിജെപി പ്രവർത്തകർ പരാതി നൽകി. തുഷാർ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധ ധർണയ്ക്ക് ആഹ്വാനം ചെയ്തു.

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: ആർഎസ്എസ്-ബിജെപി പ്രവർത്തകർക്കെതിരെ കേസ്
നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. സംഘപരിവാർ രാജ്യത്തിന്റെ ആത്മാവിൽ വിഷം കലർത്തിയെന്ന തുഷാർ ഗാന്ധിയുടെ പ്രസംഗത്തിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുമെന്നും തുഷാർ ഗാന്ധി പ്രതികരിച്ചു.

തുഷാർ ഗാന്ധിക്കെതിരെ സംഘപരിവാർ അതിക്രമം: മുഖ്യമന്ത്രിയുടെ ശക്തമായ അപലപനം
തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകൾക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയരേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവം: വി.ഡി. സതീശൻ രൂക്ഷ വിമർശനവുമായി രംഗത്ത്
നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ വി.ഡി. സതീശൻ ബി.ജെ.പി.യെ രൂക്ഷമായി വിമർശിച്ചു. ആർ.എസ്.എസിനെയും ബി.ജെ.പിയെയും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച കാൻസർ എന്ന തുഷാർ ഗാന്ധിയുടെ പരാമർശമാണ് പ്രകോപനത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പിന്തുണ തുഷാർ ഗാന്ധിക്കൊപ്പമാണെന്ന് സതീശൻ പറഞ്ഞു.

തുഷാർ ഗാന്ധിയെ തടഞ്ഞത് മതേതര കേരളത്തിന് അപമാനം: കെ. സുധാകരൻ
നെയ്യാറ്റിൻകരയിൽ മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ ആർഎസ്എസിന്റെയും ബിജെപിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പുനൽകില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

തുഷാർ ഗാന്ധിയെ നെയ്യാറ്റിൻകരയിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞു
നെയ്യാറ്റിൻകരയിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ പങ്കെടുത്ത തുഷാർ ഗാന്ധിയെ ആർഎസ്എസ്-ബിജെപി പ്രവർത്തകർ തടഞ്ഞു. ആർഎസ്എസും ബിജെപിയും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച കാൻസർ ആണെന്ന പരാമർശമാണ് പ്രതിഷേധത്തിന് കാരണമായത്. തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി തുഷാർ ഗാന്ധി പ്രഖ്യാപിച്ചു.

വിദ്വേഷമില്ലാത്ത ജനതയിലൂടെ മാത്രമേ നവഭാരതം സാധ്യമാകൂ: തുഷാര്ഗാന്ധി
വിദ്വേഷമില്ലാത്ത ജനതയുണ്ടെങ്കിലേ നവഭാരതസൃഷ്ടി സാധ്യമാകുകയുള്ളൂ എന്ന് മഹാത്മഗാന്ധിയുടെ ചെറുമകനും പ്രമുഖ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ തുഷാര്ഗാന്ധി അഭിപ്രായപ്പെട്ടു. മാള ഡോ. രാജു ഡേവിസ് ഇന്റര്നാഷണല് സ്കൂളിന്റെ ഡെസിനിയല് ആഘോഷങ്ങളുടെ ...