Trump

അമേരിക്കയുടെ സുവർണകാലം ആരംഭിച്ചുവെന്ന് ട്രംപ്
അമേരിക്കയുടെ സുവർണകാലത്തിന് തുടക്കമിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും അനധികൃത കുടിയേറ്റം തടയുമെന്നും അദ്ദേഹം പറഞ്ഞു. "അമേരിക്ക ആദ്യം" എന്ന നയം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

അമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ ട്രംപിന്റെ സത്യപ്രതിജ്ഞ
അമ്മ മേരി ആൻ ട്രംപ് നൽകിയ ബൈബിളിൽ തൊട്ടാണ് ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. അമ്മയോടുള്ള സ്നേഹവാത്സല്യങ്ങൾക്ക് എല്ലായ്പ്പോഴും മാധ്യമശ്രദ്ധ ലഭിച്ചിട്ടുണ്ട്. ലോകത്തോട് വിടപറഞ്ഞ അമ്മയുടെ ഓർമ്മകൾ ട്രംപിനെ ഇന്നും പ്രചോദിപ്പിക്കുന്നു.

സ്ഥാനമൊഴിയും മുമ്പ് ബൈഡന്റെ നിർണായക തീരുമാനം: ട്രംപിന്റെ വിമർശകർക്ക് മാപ്പ്
ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുമ്പ് ഡൊണാൾഡ് ട്രംപിന്റെ വിമർശകർക്ക് മാപ്പ് നൽകി. ആന്റണി ഫൗച്ചി, മാർക്ക് മില്ലി തുടങ്ങിയവർക്കാണ് മാപ്പ്. ട്രംപിന്റെ രണ്ടാം വരവ് ലോകരാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ.

ട്രംപിന്റെയും മെലാനിയയുടെയും മീം കോയിനുകൾ വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു
ഡൊണാൾഡ് ട്രംപിന്റെയും മെലാനിയ ട്രംപിന്റെയും പേരിലുള്ള മീം കോയിനുകൾ ക്രിപ്റ്റോകറൻസി വിപണിയിൽ ശ്രദ്ധ നേടുന്നു. $TRUMP, $MELANIA എന്നീ പേരുകളിലാണ് ഈ കോയിനുകൾ പുറത്തിറങ്ങിയിരിക്കുന്നത്. CoinGecko റിപ്പോർട്ട് പ്രകാരം, ട്രംപിന്റെ മീം നാണയം നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ 22-ാം ക്രിപ്റ്റോകറൻസിയാണ്.

ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നു; നൂറിലധികം ഉത്തരവുകളിൽ ഒപ്പുവയ്ക്കും
ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നു. ആദ്യദിനം തന്നെ നൂറിലധികം എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ജീവിതച്ചെലവ് കുറയ്ക്കൽ, കുടിയേറ്റ നിയന്ത്രണം, ദേശീയ സുരക്ഷ എന്നിവയാണ് പ്രധാന അജണ്ടകൾ.

ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിൽ മുകേഷ് അംബാനിയും നിത അംബാനിയും പങ്കെടുക്കും
ജനുവരി 20ന് വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ മുകേഷ് അംബാനിയും നിത അംബാനിയും പങ്കെടുക്കും. വിശിഷ്ടാതിഥികൾക്ക് ക്യാബിനറ്റ് മന്ത്രിമാർക്കൊപ്പം പ്രത്യേക ഇരിപ്പിടം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ. ചടങ്ങിൽ ഇലോൺ മസ്ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.