പുണെയിൽ 2500 കോടി രൂപയുടെ വാണിജ്യ പദ്ധതിയുമായി ട്രംപിന്റെ കമ്പനി ഇന്ത്യയിലേക്ക്. ട്രിബേക്ക ഡെവലപ്പേഴ്സും കുന്ദൻ സ്പേസസും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ഗ്ലാസ് ടവറുകളിലായി 27 നിലകളുള്ള കെട്ടിടസമുച്ചയം 16 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് നിർമ്മിക്കുന്നത്.