Trump Meeting

ദോഹയിലെ ഇസ്രായേൽ ആക്രമണം; ഖത്തർ പ്രധാനമന്ത്രിയുമായി ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും
നിവ ലേഖകൻ
ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽതാനിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. യുഎസ്- ഖത്തർ സുരക്ഷാ കരാറിൻ്റെ സാധ്യതയും ഗസ്സയിലെ വെടിനിർത്തലിനായുള്ള ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങളും ചർച്ച ചെയ്യുമെന്നാണ് വിവരം. വാഷിംഗ്ടണിൽ നടക്കുന്ന അത്താഴവിരുന്നിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.

മോദി വാഷിംഗ്ടണിൽ; ട്രംപുമായി നിർണായക ചർച്ചകൾക്ക് വഴിയൊരുക്കും
നിവ ലേഖകൻ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി. ഡൊണാൾഡ് ട്രംപുമായി നിർണായക വിഷയങ്ങൾ ചർച്ച ചെയ്യും. ഇലോൺ മസ്കുമായും കൂടിക്കാഴ്ച നടത്താൻ സാധ്യത.