Trump

ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന ട്രംപിന്റെ വാദത്തെ തള്ളി ഖമേനി
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി തള്ളി. ട്രംപിന്റെ പ്രസ്താവനകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പരിഹസിച്ചു. അമേരിക്കൻ പ്രസിഡന്റ് അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അടച്ചുപൂട്ടലിൽ നിലപാട് കടുപ്പിച്ച് ട്രംപ്; കൂട്ടപ്പിരിച്ചുവിടൽ ഇന്ന് ആരംഭിക്കും
അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം നിലപാട് കടുപ്പിച്ചു. നികുതിപ്പണം പാഴാക്കുന്ന ഏജൻസികളെ ലക്ഷ്യമിടുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. സർക്കാർ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ ഇന്ന് ആരംഭിക്കുമെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.

ഗസ്സയിൽ സമാധാനം: ട്രംപിന്റെ 20 ഇന പദ്ധതി നെതന്യാഹു അംഗീകരിച്ചു
ഗസ്സയിൽ ശാശ്വതമായ സമാധാനം ലക്ഷ്യമിട്ട് ട്രംപിന്റെ 20 ഇന പദ്ധതിക്ക് നെതന്യാഹുവിന്റെ അംഗീകാരം. 72 മണിക്കൂറിനുള്ളിൽ ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടു. ട്രംപിന്റെ നിർദ്ദേശങ്ങളോട് ഹമാസ് എങ്ങനെ പ്രതികരിക്കുമെന്ന ആകാംഷയിൽ ലോകം ഉറ്റുനോക്കുന്നു.

ഗസ്സ വെടിനിർത്തൽ: ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച ഇന്ന്
ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇന്ന് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തും. ഗസ്സയിൽ വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിച്ചു. വെടിനിർത്തൽ മാർഗ്ഗരേഖ വൈറ്റ് ഹൗസുമായി ചർച്ച ചെയ്യുമെന്ന് നെതന്യാഹുവും അറിയിച്ചു.

വെടിനിർത്തൽ പ്രഖ്യാപനങ്ങളില്ലാതെ ട്രംപ് – സെലൻസ്കി കൂടിക്കാഴ്ച
ട്രംപ് - സെലൻസ്കി കൂടിക്കാഴ്ചയിൽ യുക്രെയ്ന് സുരക്ഷ ഉറപ്പാക്കാൻ ധാരണയായി. അമേരിക്ക-റഷ്യ -യുക്രെയ്ൻ ത്രികക്ഷി യോഗം നടത്താനും തീരുമാനിച്ചു. കൂടിക്കാഴ്ചയിൽ സെലൻസ്കി -പുടിൻ ചർച്ചയ്ക്ക് ട്രംപ് അവസരമൊരുക്കും.

അലാസ്ക ഉച്ചകോടി: ട്രംപ്-പുടിൻ കൂടിക്കാഴ്ച ഇന്ന്
യുക്രെയ്ൻ വിഷയത്തിൽ ചർച്ചകൾക്കായി ട്രംപും പുടിനും ഇന്ന് അലാസ്കയിൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ സമയം രാത്രി 12:30 നാണ് കൂടിക്കാഴ്ച. ചർച്ചയിൽ ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ട്രംപ് – പുടിൻ ഉച്ചകോടി അലാസ്കയിൽ; വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി ട്രംപ് - പുടിൻ ഉച്ചകോടി അലാസ്കയിൽ നടക്കും. അമേരിക്കൻ മണ്ണിലേക്ക് വരാനുള്ള പുടിന്റെ സന്നദ്ധതയെ ട്രംപ് അഭിനന്ദിച്ചു. കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കും.

ഗസ്സയിൽ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് ട്രംപ്
ഗസ്സയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ വ്യവസ്ഥകൾ അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനായി വെടിനിർത്തൽ സമയത്ത് എല്ലാ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറും ഈജിപ്തും അന്തിമനിർദ്ദേശം സമർപ്പിക്കും.

ട്രംപുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; കശ്മീർ വിഷയത്തിൽ മധ്യസ്ഥത തള്ളി
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു. കശ്മീർ വിഷയത്തിൽ അമേരിക്കയുടെ മധ്യസ്ഥത പ്രധാനമന്ത്രി തള്ളി. ഇന്ത്യ ഒരു ഘട്ടത്തിലും ഒരു രാജ്യത്തിൻ്റെയും മധ്യസ്ഥത അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു.

ട്രംപിന്റെ ഉപദേശക സമിതിയില് തീവ്രവാദ ബന്ധമുള്ളവര്? വിവാദം കത്തുന്നു
ട്രംപിന്റെ വൈറ്റ് ഹൗസ് ഉപദേശകസമിതിയില് തീവ്രവാദ ബന്ധങ്ങളുണ്ടായിരുന്ന മൂന്നുപേരെ ഉള്പ്പെടുത്തിയതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇതില് ഒരാള് കശ്മീരിലെ ഭീകര പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടതായും റിപ്പോര്ട്ടുണ്ട്. ട്രംപിന്റെ വിശ്വസ്തനായ ലോറ ലൂമറാണ് ഈ ആരോപണങ്ങള് ഉന്നയിച്ചത്.

പഹൽഗാം ആക്രമണം ക്രൂരമെന്ന് ട്രംപ്; കശ്മീർ പ്രശ്നത്തിൽ പ്രതീക്ഷ
പഹൽഗാം ആക്രമണം അതിക്രൂരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കശ്മീർ അതിർത്തി തർക്കത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുമായും പാകിസ്ഥാനുമായും അടുത്ത ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.

ചൈനയ്ക്കെതിരെ 50% അധിക തീരുവ ഭീഷണിയുമായി ട്രംപ്; ആഗോള വിപണിയിൽ ഇടിവ്
ചൈനയ്ക്കെതിരെ 50% അധിക തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയ്ക്കെതിരെ ചുമത്തിയ 34% തീരുവ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ആഗോള ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി.