Trivandrum Royals

കേരള ക്രിക്കറ്റ് ലീഗ്: ഇന്ന് ട്രിവാൻഡ്രം റോയൽസ് – കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് പോരാട്ടം
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ഇന്ന് രണ്ട് മത്സരങ്ങൾ നടക്കും. ആദ്യ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. പോയിന്റ് പട്ടികയിൽ മുന്നേറ്റം ലക്ഷ്യമിട്ട് ഇരു ടീമുകളും ഇന്നിറങ്ങുമ്പോൾ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. ഉച്ചയ്ക്ക് 2:30-നാണ് മത്സരം.

അദാനി ട്രിവാൻഡ്രം റോയൽസ് ജേഴ്സി പ്രകാശനം ചെയ്തു
കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി അദാനി ട്രിവാൻഡ്രം റോയൽസ് ടീമിൻ്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടീം ഉടമയും സിനിമാ സംവിധായകനുമായ പ്രിയദർശൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ടീമിന്റെ തത്വങ്ങളും ലക്ഷ്യങ്ങളും പ്രതിഫലിക്കുന്ന തരത്തിലാണ് ജേഴ്സിയുടെ നിറങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.

ട്രിവാൻഡ്രം റോയൽസ് വനിതാ കെസിഎ എലൈറ്റ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻമാർ
സുൽത്താൻ സിസ്റ്റേഴ്സിനെ ഒമ്പത് വിക്കറ്റിന് തകർത്താണ് റോയൽസ് കിരീടം ചൂടിയത്. മാളവിക സാബു (49), അബിന മാർട്ടിൻ (36*) എന്നിവരുടെ മികച്ച പ്രകടനമാണ് റോയൽസിന് വിജയമൊരുക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ നിയതി ആർ മഹേഷ് പ്ലെയർ ഓഫ് ദി ഫൈനൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.

റോയൽസ് ഫൈനലിൽ
ട്രിവാൻഡ്രം റോയൽസ് കെസിഎ എലൈറ്റ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ക്ലൗഡ് ബെറി തലശ്ശേരി ടൗൺ സിസിയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് റോയൽസിന്റെ വിജയം. നജ്ല സിഎംസിയാണ് കളിയിലെ താരം.

റോയൽസ് സെമിയിൽ
ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ റേസ് ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെട്ടെങ്കിലും ട്രിവാൻഡ്രം റോയൽസ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ രണ്ട് മത്സരങ്ങളിലെ വിജയമാണ് റോയൽസിനെ സെമിയിലെത്തിച്ചത്. സെമിയിൽ ക്ലൗഡ്ബെറിയാണ് എതിരാളി.

ട്രിവാൻഡ്രം റോയൽസിന് തുടർച്ചയായ രണ്ടാം വിജയം
കോടിയേരി ബാലകൃഷ്ണന് വനിതാ കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ട്രിവാൻഡ്രം റോയൽസ് തുടർച്ചയായ രണ്ടാം വിജയം നേടി. ജാസ്മിൻ ക്രിക്കറ്റ് ക്ലബിനെ 42 റൺസിനാണ് റോയൽസ് തോൽപ്പിച്ചത്. പി പ്രിതികയുടെ മികച്ച പ്രകടനമാണ് റോയൽസിന്റെ വിജയത്തിൽ നിർണായകമായത്.

സജനയുടെ ഓൾറൗണ്ട് മികവിൽ റോയൽസിന് ജയം
കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ അദാനി ട്രിവാൻഡ്രം റോയൽസ് ആദ്യ ജയം സ്വന്തമാക്കി. തൃശ്ശൂർ ടൈറ്റൻസിനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസിൽ ഒതുക്കിയ റോയൽസ്, മറുപടി ബാറ്റിങ്ങിൽ ലക്ഷ്യം കടന്നു. ക്യാപ്റ്റൻ സജന സജീവന്റെ ഓൾറൗണ്ട് പ്രകടനമാണ് റോയൽസിന് വിജയം സമ്മാനിച്ചത്.