തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്തിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ദേവസ്വം ഓഫീസറെ കടുത്ത ഭാഷയിൽ ശകാരിച്ച കോടതി, നടത്തിയത് അടിമുടി ലംഘനമാണെന്ന് വ്യക്തമാക്കി. ഭക്തരുടെ സുരക്ഷയെക്കുറിച്ചും ക്ഷേത്ര ആചാരങ്ങളെക്കുറിച്ചും കോടതി ഗൗരവമായ ചോദ്യങ്ങൾ ഉന്നയിച്ചു.