മധ്യ ആഫ്രിക്കയിൽ കാണപ്പെടുന്ന ട്രിക്കോബാട്രാക്കസ് റോബസ്റ്റസ് എന്നയിനം തവളകൾക്ക് സ്വന്തം എല്ലുകൾ ഒടിച്ച് ആയുധമാക്കാൻ കഴിയും. ആക്രമണ ഭീഷണി നേരിടുമ്പോൾ വിരലുകളിലെ എല്ലുകൾ ഒടിച്ച് കൂർത്ത നഖങ്ങൾ പോലെ പുറത്തേക്ക് തള്ളി എതിരാളിയെ പരിക്കേൽപ്പിക്കുന്നു. വുൾവെറിൻ ഫ്രോഗ്, ഹെയറി ഫ്രോഗ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.