Tribal Welfare

കോൺഗ്രസ് ആദിവാസികളെ അവഗണിച്ചു, ബിജെപി സർക്കാർ മുൻഗണന നൽകി; പ്രധാനമന്ത്രി നരേന്ദ്ര മോദി
കോൺഗ്രസ് എക്കാലത്തും ആദിവാസി സമൂഹത്തെ അവഗണിച്ചെന്നും, ബിജെപി സർക്കാർ ഈ സമൂഹത്തിന് മുൻഗണന നൽകി പ്രത്യേക മന്ത്രാലയം സ്ഥാപിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ പല തടസ്സങ്ങൾ ഉണ്ടായിട്ടും ഇന്ത്യ വികസനത്തിന്റെയും വളർച്ചയുടെയും പാത പിന്തുടരുകയാണ്. സ്വാശ്രയത്വമാണ് സർക്കാരിന്റെ പ്രധാന ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദിവാസി മേഖലയിലെ ആരോഗ്യ പരിരക്ഷയ്ക്ക് ആക്ഷൻ പ്ലാൻ: വീണാ ജോർജ്
സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയ്യാറാക്കും. പോഷണം, മാതൃ-ശിശു സംരക്ഷണം, ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിഗണിച്ചായിരിക്കും പദ്ധതി രൂപീകരിക്കുക.

അട്ടപ്പാടിയിൽ നവജാത ശിശുമരണം; ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം
അട്ടപ്പാടിയിൽ ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരണപ്പെട്ടു. കോട്ടത്തറ ആശുപത്രിയിൽ നിന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം സംഭവിച്ചിരിക്കുന്നു. ഷോളയൂർ വെള്ളക്കുളം സ്വദേശികളായ ദീപ-മണികണ്ഠൻ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ഈ വർഷവും അട്ടപ്പാടിയിൽ നിരവധി നവജാതശിശു ...