Tribal Protest

Nilambur tribal protest

നിലമ്പൂരിൽ ആദിവാസി യുവാക്കളുടെ ആത്മഹത്യാ ഭീഷണി; തഹസിൽദാറുടെ ഉറപ്പിൽ സമരം ഒത്തുതീർന്നു

നിവ ലേഖകൻ

നിലമ്പൂർ ഡിഎഫ്ഒ ഓഫീസിലെ മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി യുവാക്കൾ താഴെയിറങ്ങി. പത്ത് ദിവസത്തിനകം ഭൂമി പ്രശ്നത്തിന് പരിഹാരം കാണാമെന്ന തഹസിൽദാറുടെ ഉറപ്പിലാണ് യുവാക്കൾ താഴെ ഇറങ്ങിയത്. 2019 ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായ നിരവധി കുടുംബങ്ങൾക്ക് ഇപ്പോഴും പകരം ഭൂമി നൽകിയിട്ടില്ല.