Trespassing

Mannarkkad forest case

മണ്ണാർക്കാട് തത്തേങ്ങലം വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസ്

നിവ ലേഖകൻ

പാലക്കാട് മണ്ണാർക്കാട് തത്തേങ്ങലം വനത്തിലെ കല്ലംപാറയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് തച്ചനാട്ടുകര സ്വദേശികളായ ഷമീൽ, ഇർഫാൻ, മുർഷിദ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വനംവകുപ്പ് ആർആർടി സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

Salman Khan residence

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് രണ്ട് പേർ അറസ്റ്റിൽ

നിവ ലേഖകൻ

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് രണ്ട് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ജിതേന്ദ്ര കുമാർ സിങ്, ഇഷ ഛബ്ര എന്നിവരെയാണ് ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് പോലീസ് പിടികൂടിയത്. നടനെ കാണാൻ ആഗ്രഹമുണ്ടെന്ന് അറസ്റ്റിലായവർ പോലീസിനോട് പറഞ്ഞു.