കേരളത്തിലെ ഡ്രൈവിംഗ് - ലേണിംഗ് ടെസ്റ്റുകളിൽ വൻ മാറ്റങ്ങൾ വരുത്തുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു പ്രഖ്യാപിച്ചു. തിയറി പരീക്ഷ വിപുലീകരിക്കുകയും നെഗറ്റീവ് മാർക്കിംഗ് ഏർപ്പെടുത്തുകയും ചെയ്യും. മൂന്നുമാസത്തിനുള്ളിൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കും.