Train stop error

MEMU train Cheriyanad station

ചെറിയനാട് സ്റ്റേഷനില് മെമു ട്രെയിന് നിര്ത്താതെ പോയി; നാട്ടുകാരും ജനപ്രതിനിധികളും നിരാശരായി

നിവ ലേഖകൻ

ചെങ്ങന്നൂര് ചെറിയനാട് റെയില്വേ സ്റ്റേഷനില് പുതുതായി അനുവദിച്ച സ്റ്റോപ്പില് മെമു ട്രെയിന് നിര്ത്താതെ പോയി. സ്ഥലം എംപി കൊടിക്കുന്നില് സുരേഷും മറ്റ് ജനപ്രതിനിധികളും സ്വീകരിക്കാന് കാത്തുനിന്നെങ്കിലും ട്രെയിന് നിര്ത്താതെ പോയി. ലോക്കോപൈലറ്റിന്റെ അബദ്ധമാണ് കാരണമെന്ന് റെയില്വേ അധികൃതര് വിശദീകരിച്ചു.