Train Accident

കളമശ്ശേരിയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി; ഗതാഗതം പുനഃസ്ഥാപിച്ചു
കളമശ്ശേരിയിൽ ഷണ്ടിങ്ങിനിടെ ചരക്ക് ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി. തൃശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ ഗതാഗതം തടസ്സപ്പെട്ടു. നാല് മണിക്കൂറിന് ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

വടകരയിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു
വടകര പഴയ മുനിസിപ്പൽ ഓഫീസിനു സമീപം വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു. ഇന്ന് രാവിലെ 11:30-ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടം വരുത്തിയത്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ബെംഗളൂരുവിൽ ട്രെയിൻ തട്ടി മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു
ബെംഗളൂരുവിൽ ട്രെയിൻ തട്ടി മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ, റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ നഴ്സിങ് വിദ്യാര്ഥികളാണ് ഇരുവരും.

മുംബൈയിൽ ട്രെയിൻ അപകടം; 2 മരണം, 3 പേർക്ക് പരിക്ക്
മുംബൈയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. റെയിൽവേ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതിനാൽ ട്രാക്കിലൂടെ നടന്ന യാത്രക്കാരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. സാൻഡ്ഹേഴ്സ്റ്റ് സ്റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്.

ചത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 11 മരണം; റെയിൽവേ സഹായധനം പ്രഖ്യാപിച്ചു
ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 11 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും റെയിൽവേ സഹായധനം പ്രഖ്യാപിച്ചു.

ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 8 മരണം; റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു
ചത്തീസ്ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 8 പേർ മരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും റെയിൽവേ സഹായധനം പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് റെയിൽവേ അന്വേഷണം ആരംഭിച്ചു.

ഛത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ആറു മരണം; രക്ഷാപ്രവർത്തനം തുടരുന്നു
ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. കോർബയിൽ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ബിലാസ്പുർ-കാട്നി റൂട്ടിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവം; റെയിൽവേ അന്വേഷണത്തിന് ഒരുങ്ങുന്നു
തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ഉദ്യോഗസ്ഥ സംഘത്തിനാണ് അന്വേഷണ ചുമതല. യുവാവിന്റെ കുടുംബത്തിന്റെ ആരോപണങ്ങൾ ഉൾപ്പെടെ പരിശോധിക്കും.

തൃശ്ശൂരിൽ ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു
തൃശ്ശൂരിൽ ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവിന് ആംബുലൻസ് കിട്ടാൻ വൈകിയതിനെ തുടർന്ന് ദാരുണാന്ത്യം. ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ് മരിച്ചത്. മുളങ്കുന്നത്ത്കാവ് റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ശേഷം അരമണിക്കൂറോളം ആംബുലൻസിനായി കാത്തിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോഴിക്കോട് പാവങ്ങാട് ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്
കോഴിക്കോട് പാവങ്ങാട് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. കോയമ്പത്തൂർ ഇൻ്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന അഴിയൂർ സ്വദേശി റീഹയ്ക്കാണ് പരുക്കേറ്റത്. തലകറങ്ങി ട്രാക്കിലേക്ക് വീണ റീഹയെ ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഗുഡ്സ് ട്രെയിനിന് മുകളിൽ ഷോക്കേറ്റ വിദ്യാർത്ഥി മരിച്ചു
കോട്ടയത്ത് ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി അദ്വൈതാണ് മരിച്ചത്. കടുത്തുരുത്തി പോളി ടെക്നിക് കോളജിലെ വിദ്യാര്ത്ഥിയാണ് മരിച്ച അദ്വൈത്.

കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു. നഴ്സിംഗ് പഠനത്തിന് മകളെ റെയിൽവേ സ്റ്റേഷനിൽ യാത്രയാക്കാൻ എത്തിയ കടയ്ക്കൽ പുല്ലുപണ സ്വദേശി മിനി (42) ആണ് മരിച്ചത്. മകളെ ട്രെയിനിൽ കയറ്റിയ ശേഷം മടങ്ങുന്നതിനിടെയായിരുന്നു അപകടം.