വയനാട് ഉരുൾപൊട്ടലിൽ കുടുംബവും പ്രതിശ്രുത വരനും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. വയനാട് കളക്ടറേറ്റിലെ പരാതി പരിഹാര സെല്ലിലാണ് നിയമനം. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് ശ്രുതിക്ക് സർക്കാർ ജോലി ലഭിച്ചത്.