Traffic Update

Chalakudy traffic congestion

ചാലക്കുടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; മണിക്കൂറുകളായി കുടുങ്ങി യാത്രക്കാർ

നിവ ലേഖകൻ

തൃശ്ശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ ചാലക്കുടി പട്ടണത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. പ്രധാന പാതയിൽ നിന്ന് മറ്റ് വഴികളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതോടെ നഗരത്തിലെ റോഡുകളിലെല്ലാം ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. സർവീസ് റോഡുകളുടെ നിർമ്മാണം പൂർത്തിയാകാത്തതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.