കേരളത്തില് റോഡപകടങ്ങളുടെ എണ്ണം വര്ധിച്ചെങ്കിലും മരണനിരക്ക് കുറഞ്ഞതായി മോട്ടോര് വാഹന വകുപ്പ് റിപ്പോര്ട്ട് ചെയ്തു. 2024-ല് 48,836 അപകടങ്ങള് ഉണ്ടായെങ്കിലും മരണസംഖ്യ 3,714 ആയി കുറഞ്ഞു. എഐ ക്യാമറകളും എന്ഫോഴ്സ്മെന്റ് സ്ക്വാഡുകളും നടത്തിയ പ്രവര്ത്തനങ്ങളാണ് ഈ നേട്ടത്തിന് കാരണമെന്ന് എംവിഡി വ്യക്തമാക്കി.