Traffic

വി.എസ് അച്യുതാനന്ദൻ: സംസ്കാര ചടങ്ങുകൾ; ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെഎസ്ആർടിസി ദീർഘദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നും അറിയിപ്പുണ്ട്. വസതിയിലെ പൊതുദർശനവുമായി ബന്ധപ്പെട്ട് പഴയനടക്കാവ് റോഡിലെ വാഹന ഗതാഗതം ഇന്ന് രാവിലെ 11 വരെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദൻ്റെ വിലാപയാത്ര: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ പൊതുദർശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.

കൊച്ചി തേവര – കുണ്ടന്നൂര് പാലം ഒരു മാസത്തേക്ക് അടച്ചിടുന്നു; യാത്രക്കാര്ക്ക് ബുദ്ധിമുട്ട്
കൊച്ചി തേവര - കുണ്ടന്നൂര് പാലത്തില് വലിയ കുഴികള് രൂപപ്പെട്ടതിനെ തുടര്ന്ന് അറ്റകുറ്റപ്പണികള്ക്കായി ഒരു മാസത്തേക്ക് അടച്ചിടും. ജര്മന് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പണികള് നടത്തുന്നത്. യാത്രക്കാര്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള് പരിഹരിക്കാന് നടപടികള് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളം തേവര-കുണ്ടന്നൂർ പാലം ഒരു മാസത്തേക്ക് അടയ്ക്കുന്നു
എറണാകുളം തേവര-കുണ്ടന്നൂർ പാലം അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തേക്ക് അടയ്ക്കുന്നു. ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെയാണ് പാലം അടച്ചിടുന്നത്. പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.