Trade War

ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ ടെസ്ലയുടെ രഹസ്യ കത്ത്
ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ മറുതീരുവയാണ് തങ്ങളുടെ പ്രശ്നത്തിന് കാരണമെന്ന് ടെസ്ല കത്തിൽ പറയുന്നു. താരിഫ് വർദ്ധനവ് കമ്പനിയുടെ കാർ നിർമ്മാണ ചെലവ് വർദ്ധിപ്പിക്കുമെന്നും ഓവർസീസ് വിപണിയിൽ മത്സരിക്കാനുള്ള കഴിവ് കുറയ്ക്കുമെന്നും കത്തിൽ പറയുന്നു. മറുതീരുവയുടെ പ്രതികൂല ഫലങ്ങളിൽ നിന്ന് കമ്പനിയെ ഒഴിവാക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.

ഇറക്കുമതി ചുങ്കത്തിൽ ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്: യുദ്ധത്തിന് തയ്യാർ
ഇറക്കുമതി ചുങ്കത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്. യുദ്ധം വേണമെങ്കിൽ പോരാടാൻ തയ്യാറാണെന്ന് ചൈനീസ് എംബസി. താരിഫ് യുദ്ധമോ വ്യാപാര യുദ്ധമോ ആകട്ടെ, അവസാനം വരെ പോരാടുമെന്ന് ചൈന.

ട്രംപിന്റെ നികുതി ഏർപ്പെടുത്തൽ: വ്യാപാര യുദ്ധ ഭീതിയിൽ ലോകം
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് നികുതി ഏർപ്പെടുത്തി. ഇത് വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് ലോകം. മൂന്ന് രാജ്യങ്ങളും തിരിച്ചടിക്കുമെന്ന സൂചനയുണ്ട്.