Trade Unions

ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം; കാർഷിക, വ്യാവസായിക മേഖലകളിൽ ആശങ്ക
ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തമായി പുരോഗമിക്കുന്നു. ഡൽഹിയിൽ പൊതുഗതാഗത സംവിധാനങ്ങൾ സാധാരണ നിലയിൽ സർവീസ് നടത്തുന്നു. എന്നാൽ, പണിമുടക്ക് കാർഷിക, വ്യാവസായിക മേഖലകളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ട്രേഡ് യൂണിയൻ പണിമുടക്ക് തുടങ്ങി; KSRTC സർവീസുകൾക്ക് തടസ്സം, കടകമ്പോളങ്ങൾ അടഞ്ഞു
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് അർധരാത്രി 12 മുതൽ ആരംഭിച്ചു. പണിമുടക്ക് കേരളത്തിൽ പൂർണ്ണമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങൾ ബലമായി തടയില്ലെന്നും ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരൻ അറിയിച്ചു. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന പണിമുടക്ക് ഇന്ന് അർധരാത്രി 12 മണി വരെ തുടരും.

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നാളെ ദേശീയ പണിമുടക്ക്
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ നാളെ ദേശീയ പണിമുടക്ക് നടത്തും. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും. ട്രേഡ് യൂണിയനുകൾ സംയുക്തമായി സർക്കാരിന് മുന്നിൽ വെക്കുന്ന 17 ആവശ്യങ്ങളിൽ പ്രധാനപ്പെട്ടത്, തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്.

ഫൈന്റ് അര്ജുന് ആക്ഷന് കമ്മറ്റി പിരിച്ചുവിട്ടു; ലക്ഷ്യം കണ്ടതായി അറിയിപ്പ്
ഫൈന്റ് അര്ജുന് ആക്ഷന് കമ്മറ്റി പിരിച്ചുവിട്ടതായി അറിയിച്ചു. പ്രവര്ത്തനം ലക്ഷ്യം കണ്ടതിനാലാണ് പിരിച്ചുവിടാന് തീരുമാനിച്ചത്. അര്ജ്ജുന്റെ കുടുംബത്തിനെതിരായ സൈബര് ആക്രമണം അവസാനിപ്പിക്കണമെന്ന് അഭ്യര്ത്ഥിച്ചു.