Trade Tariffs

വിവേചനപരമായ തീരുവകൾക്കെതിരെ ആഞ്ഞടിച്ച് പുടിൻ; ബ്രിക്സ് രാജ്യങ്ങൾക്ക് പിന്തുണയുമായി റഷ്യ
ബ്രിക്സ് രാജ്യങ്ങളുടെ വികസനം തടസ്സപ്പെടുത്തുന്ന വിവേചനപരമായ തീരുവകൾക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ രംഗത്ത്. ബ്രിക്സ് രാജ്യങ്ങൾക്കെതിരായ തീരുവ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. റഷ്യയും ചൈനയും ബ്രിക്സ് ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

ട്രംപിന്റെ അധിക തീരുവ മുന്നറിയിപ്പിൽ പ്രതികരണവുമായി ഇന്ത്യ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 25% അധിക തീരുവ ചുമത്തിയെന്ന പ്രഖ്യാപനത്തിൽ ഇന്ത്യ പ്രതികരിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ താല്പര്യം സംരക്ഷിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. കർഷകരുടെയും ചെറുകിട ഇടത്തരം വ്യവസായികളുടെയും ക്ഷേമത്തിനാണ് മുൻഗണനയെന്നും കേന്ദ്രം അറിയിച്ചു.

ട്രംപിന് ആശ്വാസം; വിദേശരാജ്യങ്ങളുടെ മേൽ തീരുവ ചുമത്താനുള്ള അനുമതി നൽകി കോടതി
വിദേശ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുന്നത് വിലക്കിയ ഫെഡറൽ വ്യാപാര കോടതി ഉത്തരവ് അപ്പീൽ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. രാജ്യസുരക്ഷയ്ക്ക് വിധി മരവിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാട്ടി. ട്രംപിന്റെ ഭരണപരമായ മുന്നേറ്റങ്ങൾക്ക് ഈ വിധി കൂടുതൽ കരുത്ത് നൽകും.