Trade Relations

US India tariff removal

ഇന്ത്യക്ക് മേലുള്ള 25% പിഴ; ട്രംപിന്റെ തീരുമാനം പിൻവലിക്കാൻ സാധ്യതയെന്ന് കേന്ദ്ര സർക്കാർ

നിവ ലേഖകൻ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴ തീരുവ നവംബർ 30-ന് ശേഷം പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. ഇന്ത്യയും യു എസും തമ്മിലുള്ള തുടർച്ചയായ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൊൽക്കത്തയിൽ പറഞ്ഞു. കയറ്റുമതിയിൽ ഒരു ട്രില്യൺ യുഎസ് ഡോളറിലെത്താനുള്ള പാതയിലാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.