Trade Deal

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരകരാറിന് ധാരണയായി
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിലാണ് ഇത് യാഥാർഥ്യമാകുന്നത്. സുഗന്ധവ്യഞ്ജനങ്ങൾ, തേയില, സോഫ്റ്റ്വെയർ തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.

അമേരിക്കയും ജപ്പാനും തമ്മിൽ പുതിയ വ്യാപാര കരാർ; ഓട്ടോമൊബൈൽ, കാർഷിക ഉത്പന്നങ്ങൾക്ക് ജപ്പാൻ വിപണി തുറക്കും
അമേരിക്കയും ജപ്പാനും തമ്മിൽ പുതിയ വ്യാപാര കരാർ ഒപ്പുവെച്ചു. ഇതൊരു ചരിത്രപരമായ വ്യാപാര കരാറാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ കരാറിലൂടെ ജപ്പാൻ അമേരിക്കയിൽ 550 ബില്യൺ ഡോളറിൻ്റെ നിക്ഷേപം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായി വലിയ വ്യാപാര കരാറിന് സാധ്യതയെന്ന് ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഉടൻ തന്നെ ഒരു വലിയ വ്യാപാര കരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി. ബിഗ് ബ്യൂട്ടിഫുൾ ബിൽ പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായി ഇതിനോടകം വ്യാപാര കരാറിൽ ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.