Trade

ഇന്ത്യ-ബ്രിട്ടൻ വ്യാപാര ചർച്ചകൾ ഇന്ന് മുംബൈയിൽ
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ ഇന്ന് മുംബൈയിൽ നടക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്ഭവനിൽ വെച്ച് കൂടിക്കാഴ്ച നടത്തും. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും.

സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
സിംഗപ്പൂർ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജെഎൻ പോർട്ട് പിഎസ്എ മുംബൈ ടെർമിനലിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയാണ് ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്ക; ഇന്ത്യയ്ക്ക് 26%
അമേരിക്കയിലേക്കുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 10% അടിസ്ഥാന തീരുവ ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 26% തീരുവ ഏർപ്പെടുത്തിയതായി ട്രംപ് വ്യക്തമാക്കി. ഏപ്രിൽ 5 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.