മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് ടൗണ്ഷിപ്പുകള് നിര്മ്മിക്കാന് സര്ക്കാര് തീരുമാനിച്ചു. കല്പ്പറ്റയിലും മേപ്പാടി നെടമ്പാലയിലുമായി നിര്മ്മിക്കുന്ന ടൗണ്ഷിപ്പുകള്ക്ക് 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. പദ്ധതിക്ക് അടുത്ത വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നല്കും.