Tourism Department

Onam celebrations

ഓണാഘോഷത്തിന് ഗവർണറെ ക്ഷണിക്കാൻ മന്ത്രിമാർ ഇന്ന് രാജ്ഭവനിൽ

നിവ ലേഖകൻ

സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളിലേക്ക് ഗവർണറെ ക്ഷണിക്കുന്നതിനായി മന്ത്രിമാർ ഇന്ന് രാജ്ഭവനിലെത്തും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, പി.എ മുഹമ്മദ് റിയാസ് എന്നിവരാണ് ഗവർണറെ ക്ഷണിക്കാൻ പോകുന്നത്. സെപ്റ്റംബർ 3 മുതൽ 9 വരെയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സർക്കാർ സംഘടിപ്പിക്കുന്നത്.