Tottenham Hotspur

സിസർ കട്ടിലൂടെ ഫുട്ബോൾ ലോകം കീഴടക്കി റിച്ചാർലിസൺ; പ്രശംസയുമായി പരിശീലകൻ
ബ്രസീൽ താരം റിച്ചാർലിസൺ പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്ട്സ്പറിനായി ഇരട്ട ഗോളുകൾ നേടി. പരിശീലകൻ തോമസ് ഫ്രാങ്ക് റിച്ചാർലിസണിനെ പ്രശംസിച്ചു. കഴിഞ്ഞ സീസണിൽ പരുക്കേറ്റ താരത്തിന്റെ ഗംഭീര തിരിച്ചുവരവാണ് ഇപ്പോൾ കാണുന്നത്.

ടോട്ടനം ഹോട്ട്സ്പർ വിട്ട് സൺ ഹ്യൂങ് മിൻ ;ലോസ് ആഞ്ചലസ് എഫ് സിയിലേക്ക് ചേക്കേറാൻ സാധ്യത
ഒരു ദശാബ്ദത്തിനു ശേഷം ടോട്ടനം ഹോട്ട്സ്പർ വിട്ട് ദക്ഷിണ കൊറിയൻ ഇതിഹാസ താരം സൺ ഹ്യൂങ് മിൻ ലോസ് ആഞ്ചലസ് എഫ്.സിയിലേക്ക് ചേക്കേറാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 33 വയസ്സുകാരനായ സൺ ക്ലബ്ബ് വിടുകയാണെന്ന് അറിയിച്ചു.

യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ നേരിടും
യൂറോപ്പ ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ടീമുകൾ തമ്മിൽ പോരാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനം ഹോട്ട്സ്പറും ഫൈനലിൽ പ്രവേശിച്ചു. മെയ് 22ന് സ്പെയിനിലെ ബിൽബാവോയിലാണ് ഫൈനൽ.

കാരബാവോ കപ്പ്: ടോട്ടൻഹാമിനോട് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്
കാരബാവോ കപ്പ് ക്വാർട്ടർ ഫൈനലിൽ ടോട്ടൻഹാം ഹോട്സ്പറിനോട് 4-3ന് തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായി. റൂബൻ അമോറിമിന്റെ ആദ്യ കിരീട സ്വപ്നം തകർന്നു. ടോട്ടൻഹാം സെമിഫൈനലിൽ ലിവർപൂളിനെ നേരിടും.