കോടതികളിൽ പുരുഷന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ എന്നിവർക്ക് പ്രത്യേക ശുചിമുറി സൗകര്യം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ശുചിമുറികൾ മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനകം ഹൈക്കോടതികൾ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.