TN Prathapan

തൃശ്ശൂരിലെ വോട്ടർപട്ടിക ക്രമക്കേട്; ടി.എൻ. പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ടി.എൻ. പ്രതാപന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് വോട്ട് ചേർക്കാൻ ശ്രമിച്ചു എന്നായിരുന്നു ടി.എൻ. പ്രതാപന്റെ പ്രധാന ആരോപണം. പരാതികൾ ഉണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

സുരേഷ് ഗോപി വ്യാജരേഖ ഉപയോഗിച്ച് വോട്ട് ചേർത്തെന്ന പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കും
സുരേഷ് ഗോപി വ്യാജ രേഖകൾ ഉപയോഗിച്ച് തൃശ്ശൂരിൽ വോട്ട് ചേർത്തെന്ന പരാതിയിൽ ടി എൻ പ്രതാപന്റെ മൊഴിയെടുക്കാൻ പോലീസ് തീരുമാനിച്ചു. സിറ്റി പൊലീസ് കമ്മീഷണർ തിങ്കളാഴ്ച ടി എൻ പ്രതാപന് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.വ്യാജ സത്യവാങ്മൂലം നൽകി വോട്ട് ചേർത്തതിൽ നടപടി എടുക്കണമെന്നാണ് ടി എൻ പ്രതാപൻ നൽകിയ പരാതിയിലെ പ്രധാന ആവശ്യം.

ചെറുതുരുത്തിയിലെ പണപ്പിടുത്തം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി ടി എൻ പ്രതാപൻ
ചെറുതുരുത്തിയിൽ നിന്ന് 19.70 ലക്ഷം രൂപ പിടികൂടിയ സംഭവത്തിൽ ടി എൻ പ്രതാപൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. പിടികൂടിയ പണം സിപിഐഎമ്മിന്റേതാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഇലക്ഷൻ സ്ക്വാഡ് പരിശോധന നടത്തുന്നു.