Tini Tom

കലാഭവൻ നവാസിൻ്റെ ഓർമകളിൽ ടിനി ടോം; ഹൃദയസ്പർശിയായ കുറിപ്പ്
കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ ടിനി ടോം. തിരുവനന്തപുരത്ത് സിനിമ കോൺക്ലേവിൽ പങ്കെടുത്ത ശേഷം ആലുവയിലെത്തിയപ്പോഴേക്കും നവാസ് വിടപറഞ്ഞു എന്ന് ടിനി ടോം പറയുന്നു. കുടുംബസമേതം നവാസിന്റെ വീട്ടിൽ പോയപ്പോൾ കണ്ട കാഴ്ച ടിനി ടോമിനെ ഏറെ വേദനിപ്പിച്ചു.

പ്രേംനസീറിനെതിരായ പരാമർശം: ടിനി ടോം മാപ്പ് പറഞ്ഞു
മലയാള സിനിമയിലെ എക്കാലത്തെയും പ്രിയങ്കരനായ നടൻ പ്രേംനസീറിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ നടൻ ടിനി ടോം ഖേദം പ്രകടിപ്പിച്ചു. യുകെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ടിനി ടോം, പ്രേംനസീർ സുഹൃത് സമിതിക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് ഖേദം അറിയിച്ചത്. പ്രേംനസീറിനെതിരെ ഒരുകാലത്തും താൻ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും ടിനി ടോം വ്യക്തമാക്കി.

പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ടിനി ടോം
നടൻ പ്രേം നസീറിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ടിനി ടോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന്റെ മാപ്പ് പറച്ചിൽ. പ്രേം നസീറിനെ പോലൊരു മഹത് വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും ആർക്കെങ്കിലും അങ്ങനെ തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ടിനി ടോം പറഞ്ഞു.

നാഗരാജ ക്ഷേത്രത്തിൽ ടിനി ടോം: സനാതന ധർമ്മത്തെക്കുറിച്ചുള്ള പ്രസ്താവന ശ്രദ്ധ നേടുന്നു
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള കല്ലൂർക്കാട് കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ നടൻ ടിനി ടോം ദർശനം നടത്തി. കർക്കിടകം 1-ആം തീയതി നടന്ന പൂജയിൽ ടിനി ...