TikTok

ടിക് ടോക്കിനെ വരുതിയിലാക്കാൻ ട്രംപ്; യുഎസ് പ്രവർത്തനങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറും
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ യുഎസ് പ്രവർത്തനങ്ങൾ ഒരു അമേരിക്കൻ നിക്ഷേപക ഗ്രൂപ്പിന് വിൽക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് അനുമതി നൽകി. ചില ഉപാധികളോടെയാണ് ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം തുടരാൻ അനുമതി നൽകിയിരിക്കുന്നത്. ടിക് ടോക് രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് നേരത്തെ പറഞ്ഞിരുന്നു.

ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്ത നിഷേധിച്ച് കമ്പനി
ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ കമ്പനി നിഷേധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2020 ജൂണിലാണ് ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ ഇന്ത്യയിൽ നിരോധിച്ചത്. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ടിക് ടോക്കിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

അമേരിക്കയിൽ ടിക്ടോക്കിന് താൽക്കാലിക ആശ്വാസം
അമേരിക്കയിൽ ടിക്ടോക്കിന്റെ പ്രവർത്തനം തുടരാൻ താൽക്കാലിക അനുമതി. നിരോധനം മരവിപ്പിച്ചതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ബൈറ്റ്ഡാൻസിന് വിൽപ്പനയ്ക്കായി കൂടുതൽ സമയം അനുവദിക്കാനാണ് തീരുമാനം.

ടിക്ടോക്കിന് യുഎസിൽ വിലക്ക്; സുപ്രീം കോടതി നിയമം ശരിവച്ചു
യുഎസിൽ ടിക്ടോക്കിന്റെ പ്രവർത്തനം നിരോധിക്കാനുള്ള നിയമം സുപ്രീം കോടതി ശരിവച്ചു. ജനുവരി 19നകം ടിക്ടോക് യുഎസിലുള്ള ആസ്തികൾ വിറ്റൊഴിയണം. ചൈനീസ് സർക്കാരിന് വിവരങ്ങൾ കൈമാറാനുള്ള സാധ്യതയാണ് വിലക്കിന് കാരണം.

ടിക്ടോക്കിന്റെ ഭാവി അനിശ്ചിതത്വത്തിൽ; ഇലോൺ മസ്ക് ഏറ്റെടുക്കുമോ?
അമേരിക്കയിൽ ടിക്ടോക്കിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിക്ക് കൈമാറണമെന്നാണ് അധികൃതരുടെ നിർദേശം. ഇലോൺ മസ്ക് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.