Tiger

ചാലക്കുടിയിൽ പുലിയിറങ്ങി; നാട്ടുകാർ ഭീതിയിൽ
ചാലക്കുടി സൗത്ത് ബസ്റ്റാൻഡിന് സമീപം പുലിയെ കണ്ടതായി റിപ്പോർട്ട്. വീട്ടിലെ സിസിടിവിയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. വനംവകുപ്പ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

വണ്ടിപ്പെരിയാര്: പിടികൂടിയ കടുവ ചത്തു; വനംവകുപ്പ് ഉദ്യോഗസ്ഥര്ക്ക് നേരെ ആക്രമണം
വണ്ടിപ്പെരിയാര് ഗ്രാമ്പിയില് നിന്ന് പിടികൂടിയ കടുവ ചത്തു. മയക്കുവെടി വച്ച കടുവ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെ തുടര്ന്ന് സ്വയരക്ഷയ്ക്കായി വെടിയുതിര്ക്കുകയായിരുന്നു. തേക്കടിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്.

വണ്ടിപ്പെരിയാറിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി
വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. ഡോ. അരുൺരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വച്ചത്. കാലിൽ മുറിവേറ്റ കടുവയെ തേക്കടിയിലേക്ക് മാറ്റും.

വണ്ടിപ്പെരിയാറിൽ കടുവയെ ഇന്നും കണ്ടെത്താനായില്ല; നാട്ടുകാരുടെ പ്രതിഷേധം
വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ ഇന്നും കണ്ടെത്താനായില്ല. കടുവ കാട് കയറിയെന്നാണ് സംശയം. കടുവയെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു.

വണ്ടിപ്പെരിയാര്: അവശനിലയിലുള്ള കടുവയെ മയക്കുവെടി വച്ച് പിടികൂടാന് ഉത്തരവ്
വണ്ടിപ്പെരിയാര് ഗ്രാമ്പിയില് ജനവാസ മേഖലയിലെത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടാന് ഉത്തരവിട്ടതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്. കടുവ അവശനിലയിലാണെന്നും ഏഴുന്നേറ്റു നില്ക്കാന് പോലും കഴിയാത്ത അവസ്ഥയാണെന്നും ഡോക്ടര്മാര് വിലയിരുത്തി. കൂട് വച്ച് പിടികൂടാനുള്ള ശ്രമങ്ങള് പരാജയപ്പെട്ടതിനെ തുടര്ന്നാണ് മയക്കുവെടി വയ്ക്കാന് തീരുമാനിച്ചത്.

വണ്ടിപ്പെരിയാറില് പരിക്കേറ്റ കടുവയെ പിടികൂടാനുള്ള ദൗത്യം നാളെയും
ഇടുക്കി വണ്ടിപ്പെരിയാര് ഗ്രാമത്തിലെ ജനവാസ മേഖലയില് പരിക്കേറ്റ കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. മയക്കുവെടിവച്ച് കടുവയെ പിടികൂടി തേക്കടിയിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. നാളെ രാവിലെ എട്ടുമണിയോടെ ദൗത്യം പുനരാരംഭിക്കും.

വയനാട്ടിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി
വയനാട് നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിൽ പുലിയെ കണ്ടെത്തി. പ്രദേശവാസികൾ പകർത്തിയ ദൃശ്യങ്ങളിൽ മരം കയറുന്ന പുലിയെ കാണാം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി കൂട് സ്ഥാപിച്ചു.

കരുവാരക്കുണ്ടിൽ കടുവയിറങ്ങി; തിരികെ കാട്ടിലേക്ക് കയറ്റാൻ ശ്രമം
മലപ്പുറം കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിൽ കടുവയെ കണ്ടെത്തി. വനം വകുപ്പ് സംഘം കടുവയെ കാട്ടിലേക്ക് തിരികെ കയറ്റാനുള്ള ശ്രമം ആരംഭിച്ചു. സൈലൻറ് വാലിയിൽ നിന്നാണ് കടുവ എത്തിയതെന്നാണ് നിഗമനം.

കടുവ വ്യാജ വീഡിയോ: പ്രതി അറസ്റ്റിൽ
കരുവാരകുണ്ടിൽ കടുവയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് കരുവാരകുണ്ടിലേതെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്. മൂന്ന് വർഷം മുൻപുള്ള ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്ന് പ്രതി കുറ്റസമ്മതം നടത്തി.

കടുവ വ്യാജ വാർത്ത: യുവാവിനെതിരെ കേസ്
കരുവാരക്കുണ്ടിൽ കടുവയെ കണ്ടെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചതിനാണ് കേസ്. വനംവകുപ്പിന്റെ പരാതിയിലാണ് നടപടി.

ഇടുക്കിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി ഭീതി
ഇടുക്കി വണ്ടിപ്പെരിയാർ വള്ളക്കടവിൽ ജനവാസ മേഖലയിൽ കടുവ ഇറങ്ങി ഭീതി പരത്തി. പെരിയാർ കടുവാ സങ്കേതത്തിന് സമീപമുള്ള പൊൻ നഗർ കോളനിയിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ തുരത്തി.

പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത നിലയിൽ: കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ
പഞ്ചാരക്കൊല്ലിയിൽ ചത്ത നിലയിൽ കണ്ടെത്തിയ കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള നാല് മുറിവുകൾ കണ്ടെത്തി. മറ്റൊരു കടുവയുമായുള്ള സംഘർഷത്തിനിടെയാണ് മുറിവേറ്റതെന്നാണ് നിഗമനം. കൊല്ലപ്പെട്ട രാധയുടെ വസ്ത്രങ്ങൾ കടുവയുടെ വയറ്റിൽ നിന്ന് കണ്ടെത്തി.