THSS

Class 11 Admission

ടിഎച്ച്എസ്എസ്: 11-ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നിവ ലേഖകൻ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻ്റിന് കീഴിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2025-26 അധ്യയന വർഷത്തിലെ 11-ാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. മെയ് 27 ആണ് ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് thss.ihrd.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ അല്ലെങ്കിൽ അതത് സ്കൂളുകളിൽ നേരിട്ടെത്തിയോ അപേക്ഷിക്കാവുന്നതാണ്.