Thrissur

തൃശ്ശൂർ ചേർപ്പിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി; രണ്ട് പേർക്ക് ഗുരുതര പരിക്ക്
തൃശ്ശൂർ ചേർപ്പിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായി. വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തൃശ്ശൂർ മുളയത്ത് മകൻ അച്ഛനെ കൊലപ്പെടുത്തി: സംഭവം കൂട്ടാലയിൽ
തൃശ്ശൂർ മുളയം കൂട്ടാലയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് സുന്ദരൻനായർ (80) ആണ് മരിച്ചത്. മകൻ സുമേഷ് ആണ് കൊലപ്പെടുത്തിയത്.

തൃശ്ശൂരിൽ ബൈക്ക് യാത്രികൻ കാർ യാത്രികനെ കത്രിക കൊണ്ട് ആക്രമിച്ചു
തൃശ്ശൂരിൽ ചെളിവെള്ളം തെറിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ബൈക്ക് യാത്രികൻ കാർ യാത്രികനെ കത്രിക കൊണ്ട് ആക്രമിച്ചു. പന്നിത്തടം പെട്രോൾ പമ്പിൽ വെച്ചായിരുന്നു സംഭവം. സാമ്പ്രിക്കൽ സ്വദേശി സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി; എസ് ഐയുടെ കൈ ഒടിഞ്ഞു
തൃശ്ശൂരിൽ ഇരട്ട സഹോദരന്മാരായ പോലീസുകാർ തമ്മിൽ കയ്യാങ്കളി നടന്നു. പഴയന്നൂർ സ്റ്റേഷനിലെ എസ് ഐ പ്രദീപ്കുമാറിനാണ് പരിക്കേറ്റത്. വടക്കാഞ്ചേരി സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ദിലീപ് കുമാറും ഭാര്യയും ചേർന്ന് മർദ്ദിച്ചെന്ന് പരാതി.

തൃശ്ശൂരിൽ വീണ്ടും കുഴിയിൽ വീണ് ജീവൻ നഷ്ടമായി; പ്രതിഷേധം കനക്കുന്നു
തൃശ്ശൂരിൽ അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസ് കയറി മരിച്ചു. എൽതുരുത്ത് സ്വദേശി 24 വയസുള്ള ആബേൽ ചാക്കോ പോളാണ് മരിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊതുമരാമത്ത് വിജിലൻസിനോട് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്
തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന് നടക്കും. 65ൽ അധികം ആനകൾ ആനയൂട്ടിൽ പങ്കെടുക്കും. എഴുപതിനായിരത്തിൽ അധികം ആളുകളെയാണ് ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നത്.

തൃശൂരിൽ സി.പി.ഐക്ക് വോട്ട് ചോർച്ച; ജില്ലാ സമ്മേളന റിപ്പോർട്ടിൽ വിമർശനം
തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് വോട്ട് ചോർച്ചയുണ്ടായെന്ന് ജില്ലാ സമ്മേളന റിപ്പോർട്ട്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽപ്പോലും വോട്ട് ചോർച്ചയുണ്ടായി. എൽ.ഡി.എഫ് കൺവീനറുടെ പ്രസ്താവന ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

ചേലക്കര താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്; പ്രതിഷേധവുമായി കോൺഗ്രസ്
തൃശൂർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ചു വീണ്ടും പരാതി. കൈയുടെ ഞരമ്പ് മുറിഞ്ഞ രോഗിക്ക് ശരിയായ ചികിത്സ നൽകിയില്ലെന്ന് ആരോപണം. തുടർന്ന് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി, പോലീസ് ഇടപെട്ട് പ്രതിഷേധം നിയന്ത്രിച്ചു.

തൃശ്ശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു
തൃശ്ശൂരിൽ പ്രസ് ക്ലബ് റോഡിന് സമീപമുള്ള ബഹുനില കെട്ടിടത്തിൽ തീപിടിച്ച് അപകടം. കെട്ടിടത്തിൻ്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റ്; ഒരാൾ പിടിയിൽ
തൃശ്ശൂരിൽ ഞാവൽ പഴം ചേർത്ത് വാറ്റ് നടത്തിയ ഒരാൾ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് തൃശ്ശൂർ എക്സൈസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെയാണ് വരന്തരപ്പള്ളി സ്വദേശി രമേശ് പിടിയിലായത്.

തൃശ്ശൂരിൽ ഗുണ്ടാവിളയാട്ടം തടഞ്ഞ കമ്മീഷണറെ പ്രകീർത്തിച്ച ബോർഡ് നീക്കി
തൃശ്ശൂരിൽ ഗുണ്ടാ സംഘത്തിനെതിരെ നടപടിയെടുത്ത സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയെ പ്രകീർത്തിച്ച് സ്ഥാപിച്ച ബോർഡ് നീക്കം ചെയ്തു. നെല്ലങ്കരയിൽ സ്ഥാപിച്ച 'ഇളങ്കോ നഗർ നെല്ലങ്കര' എന്ന ബോർഡാണ് വിവാദമായതിനെ തുടർന്ന് നീക്കം ചെയ്തത്. കോർപ്പറേഷന്റെയോ കമ്മീഷണറുടെയോ അനുമതിയില്ലാതെ സ്ഥാപിച്ച ബോർഡ് നീക്കം ചെയ്യാൻ കമ്മീഷണർ ഇളങ്കോ തന്നെയാണ് നിർദ്ദേശം നൽകിയത്.

സംസ്ഥാന സ്കൂൾ കലോത്സവം 2026 തൃശ്ശൂരിൽ
2026-ലെ സംസ്ഥാന സ്കൂൾ കലോത്സവം തൃശ്ശൂരിൽ നടത്താൻ തീരുമാനിച്ചു. കായികമേള തിരുവനന്തപുരത്തും, ശാസ്ത്രമേള പാലക്കാടും, സ്പെഷ്യൽ സ്കൂൾ മേള മലപ്പുറത്തും നടക്കും. 2025-ൽ തൃശ്ശൂർ ആയിരുന്നു കലോത്സവത്തിൽ കപ്പ് നേടിയത്.