റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂർ സ്വദേശികളായ ജെയിനിന്റെയും ബിനിലിന്റെയും മോചനത്തിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കി. ഇരുവരുടെയും പാസ്പോർട്ട് രേഖകൾ മോസ്കോയിലേക്ക് കൈമാറി. ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ഇടപെടലിനെ തുടർന്ന് റഷ്യൻ എംബസി നടപടികൾ സ്വീകരിച്ചുവരുന്നു.