Thiruvonam Bumper

തിരുവോണം ബംപർ: 25 കോടി നേടിയ ഭാഗ്യശാലി നെട്ടൂർ സ്വദേശിയെന്ന് ലോട്ടറി ഏജൻസി ഉടമ
തിരുവോണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം നെട്ടൂർ സ്വദേശിക്കെന്ന് ലോട്ടറി ഏജൻസി ഉടമ ലതീഷ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. TH 577825 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. നാളെ രാവിലെ ഭാഗ്യവാനെ അറിയാനാകുമെന്നും ലതീഷ് അറിയിച്ചു.

തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു; ഒന്നാം സമ്മാനം 25 കോടി രൂപ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഈ ഭാഗ്യശാലിയ്ക്ക് ലഭിക്കുക 25 കോടി രൂപയാണ്.

25 കോടിയുടെ തിരുവോണം ബമ്പർ ഇന്ന്; ഭാഗ്യവാൻ ആരാകും?
25 കോടി രൂപയുടെ തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ആണ് നറുക്കെടുപ്പ് നടത്തുന്നത്. 75 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഈ വർഷം വിറ്റഴിഞ്ഞത്.

തിരുവോണം ബമ്പർ ഒന്നാം സമ്മാനം കർണാടക സ്വദേശിക്ക്; 25 കോടി രൂപ നേടി അല്‍ത്താഫ്
കേരള സംസ്ഥാന ലോട്ടറിയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം കർണാടക സ്വദേശിയായ അല്ത്താഫിന് ലഭിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. മെക്കാനിക്കായി ജോലി ചെയ്യുന്ന അല്ത്താഫ് കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് വാങ്ങുന്ന വ്യക്തിയാണ്.

തിരുവോണം ബമ്പർ: 25 കോടിയുടെ ഭാഗ്യം വയനാട് ബത്തേരിക്ക്
വയനാട് ബത്തേരിയിൽ വിറ്റ ടിക്കറ്റിന് തിരുവോണം ബമ്പർ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചു. TG 434222 നമ്പറിനാണ് ഒന്നാം സമ്മാനം. നാഗരാജു എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റത്.

തിരുവോണം ബമ്പർ: 25 കോടി രൂപയുടെ ഒന്നാം സമ്മാനം TG 434222 നമ്പറിന്
തിരുവോണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 നമ്പറിന് ലഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്. പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്.