Thiruvanchoor Radhakrishnan

പാലോട് രവിയുടെ ഫോൺ വിവാദം: അന്വേഷണത്തിന് കെപിസിസി അച്ചടക്ക സമിതി
പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണത്തെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി അച്ചടക്ക സമിതിയെ നിയോഗിച്ചു. അച്ചടക്ക സമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നത്. എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസി നിർദ്ദേശം നൽകിയിട്ടുണ്ട്.

പാലക്കാട് സ്ഥാനാർത്ഥി നിർണയം: കോൺഗ്രസ് ഭരണഘടന പ്രകാരമെന്ന് തിരുവഞ്ചൂർ
പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. സ്ഥാനാർത്ഥി നിർണയം കോൺഗ്രസിന്റെ ഭരണഘടന പ്രകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും വിഷയത്തിൽ പ്രതികരിച്ചു.

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില് പ്രശ്നമില്ല; വിവാദം അവസാനിപ്പിക്കണമെന്ന് തിരുവഞ്ചൂര്
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില് പ്രശ്നമില്ലെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് വ്യക്തമാക്കി. സുധാകരന്റെ പ്രസ്താവന പെട്ടെന്നുണ്ടായതാണെന്നും ഗൗരവമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല് കെ മുരളീധരന് സുധാകരനെ തള്ളി രംഗത്തെത്തി.

തൃശൂർ പൂരം: സുരേഷ് ഗോപിയുടെ പ്രവേശനം ഒരുക്കിയത് ADGP – തിരുവഞ്ചൂർ
തൃശൂർ പൂരത്തിൽ സംഘർഷം ഉണ്ടായപ്പോൾ സുരേഷ് ഗോപിയെ രക്ഷകനായി എത്തിച്ചത് ADGP ആണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. പൂരത്തിൽ എട്ട് വീഴ്ചകൾ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ നടപടികളെ കുറിച്ചും തിരുവഞ്ചൂർ വിമർശനം ഉന്നയിച്ചു.