Thiruvananthapuram

തിരുവനന്തപുരത്ത് കുടുങ്ങിയ യുദ്ധവിമാനം; തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽ നിന്ന് വിദഗ്ധ സംഘമെത്തി
തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ അമേരിക്കൻ നിർമ്മിത ബ്രിട്ടീഷ് യുദ്ധവിമാനം തിരികെ കൊണ്ടുപോകാനായി ബ്രിട്ടനിൽ നിന്നുള്ള കൂറ്റൻ ചരക്ക് വിമാനമെത്തി. എയർബസ് അറ്റ്ലസ് എന്ന വിമാനത്തിലാണ് വ്യോമസേനയിലെ 17 സാങ്കേതിക വിദഗ്ദ്ധർ എത്തിയത്. സാങ്കേതിക പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ യുദ്ധവിമാനം ചരക്ക് വിമാനത്തിൽ കൊണ്ടുപോകും.

തിരുവനന്തപുരത്ത് KSRTC ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്
തിരുവനന്തപുരത്ത് നെയ്യാറിന് സമീപം KSRTC ബസുകൾ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്. അപകടത്തിൽപ്പെട്ടവരെ മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനാലിന്റെ വശം റോഡ് തകർന്ന് അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തിരുവനന്തപുരത്ത് ലഹരിമരുന്നുമായി നാല് യുവാക്കൾ പിടിയിൽ
തിരുവനന്തപുരത്ത് നെയ്യാറ്റിൻകര എക്സൈസ് നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനുമായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ, തൈക്കാട്, കൈതമുക്ക് സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്ന് സ്കൂട്ടറും, മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

ജോലി തട്ടിപ്പ്: സെക്രട്ടറിയേറ്റിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത രണ്ടുപേർ പിടിയിൽ
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര സ്വദേശികളായ അനിൽ ബാബു, കൃഷ്ണൻ എന്നിവരെയാണ് ഫോർട്ട് പോലീസ് പിടികൂടിയത്. സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്.

നെയ്യാർ ഡാം ഹെൽത്ത് സെന്ററിൽ ഡോക്ടർമാരില്ല; നാട്ടുകാരുടെ പ്രതിഷേധം
തിരുവനന്തപുരം നെയ്യാർ ഡാം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. മെഡിക്കൽ ഓഫീസർ ഉച്ചയ്ക്ക് ശേഷം ഒ.പി. ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചതാണ് കാരണം. പനി, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്നതിനിടയിൽ ഡോക്ടർമാരില്ലാത്തത് പ്രതിഷേധത്തിന് കാരണമായി.

കല്ലമ്പലത്ത് 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം കല്ലമ്പലത്ത് ഇരുചക്ര വാഹനത്തിൽ കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. ബാലരാമപുരം തണ്ണിക്കുഴി സ്വദേശിയായ 42 വയസ്സുള്ള അരുൺ പ്രകാശ് ആണ് പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നും രണ്ട് വലിയ ട്രാവൽ ബാഗുകളിലായി കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷണം; ജീവനക്കാരൻ പിടിയിൽ
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിലായി. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ സുനിൽകുമാറിനെയാണ് ക്ഷേത്ര വിജിലൻസ് പിടികൂടിയത്. മോഷണം മറച്ചുവെയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്.

മണ്ണന്തല കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സഹോദരൻ ഷംസാദും സുഹൃത്ത് വിശാഖുമാണ് കേസിൽ പ്രതികൾ. ഷഫീനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

മണ്ണന്തല കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം മണ്ണന്തലയിലെ ഫ്ലാറ്റിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കൊല്ലപ്പെട്ട ഷെഹീനയുടെ സഹോദരൻ ഷംഷാദ്, സുഹൃത്ത് വിശാഖ് എന്നിവരെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുക. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷഹീനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

തിരുവനന്തപുരത്ത് യുവതിയെ അടിച്ചു കൊന്നു; സഹോദരൻ കസ്റ്റഡിയിൽ
തിരുവനന്തപുരത്ത് മണ്ണന്തലയിൽ പോത്തൻകോട് സ്വദേശി ഷഹീന (31) കൊല്ലപ്പെട്ടു. സഹോദരൻ സംഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം; ആളപായമില്ല
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ഇവർ വീടിന് പുറത്തിറങ്ങി.\n

അക്ഷരമേള 2025: സാഹിത്യോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കം
കേരള ബുക്ക് സ്റ്റോര് തിരുവനന്തപുരം വൈഎംസിഎയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അക്ഷര മേള 2025 നാളെ ആരംഭിക്കും. കവിയും ഗാനരചയിതാവുമായ കെ ജയകുമാര് മേള ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ സാഹിത്യ മത്സരങ്ങൾ, സംവാദങ്ങൾ, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവ ഉണ്ടായിരിക്കും.