Thiruvananthapuram Jobs

തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസ വേതനത്തിൽ നിയമനം
തോന്നയ്ക്കൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസ വേതനത്തിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാച്ച്മാൻ, ഫീമെയിൽ വാർഡൻ, ഫീമെയിൽ ആയ, കുക്ക്, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 8ന് രാവിലെ 10.30ന് വെള്ളയമ്പലം കനകനഗറിലെ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ചാല ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം
തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐയിലെ മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ചായിരിക്കും നിയമനം. സെപ്റ്റംബർ 29ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂ.

തിരുവനന്തപുരത്ത് വിവിധ തസ്തികകളിലേക്ക് തൊഴിലവസരം
തിരുവനന്തപുരം ജില്ലയിലെ എംപ്ലോയബിലിറ്റി സെന്ററില് ഫെബ്രുവരി 7ന് അഭിമുഖം. ഗവ. എഞ്ചിനിയറിംഗ് കോളേജില് അസിസ്റ്റന്റ് പ്രൊഫസര് ഒഴിവ്. യോഗ്യതയുള്ളവര് അപേക്ഷിക്കുക.