Thane News

Thane woman body case

താനെയിൽ ട്രോളിയിൽ മൃതദേഹം ഉപേക്ഷിച്ച സംഭവം; പ്രതിയെ 24 മണിക്കൂറിനകം പിടികൂടി

നിവ ലേഖകൻ

മഹാരാഷ്ട്രയിലെ താനെയിൽ ട്രോളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ 24 മണിക്കൂറിനകം പോലീസ് പിടികൂടി. അമ്പതുകാരനായ നിർമ്മാണ തൊഴിലാളിയാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ പോലീസ് പ്രതിയെ ചോദ്യം ചെയ്യുകയാണ്.