Test Championship

വിൻഡീസിനെതിരെ സിറാജിന് തകർപ്പൻ നേട്ടം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമത്
വെസ്റ്റിൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച് മുഹമ്മദ് സിറാജ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തി. ആദ്യ സെഷനിൽ മൂന്ന് വിക്കറ്റ് നേടിയ സിറാജ്, ഈ വർഷം കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി. മത്സരത്തിൽ നാല് വിക്കറ്റ് നേടിയപ്പോൾ സിറാജിന്റെ ആകെ വിക്കറ്റ് നേട്ടം 31 ആയി ഉയർന്നു.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം; പുതുനിര താരങ്ങൾക്ക് അവസരം
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള തുടക്കം കുറിക്കുന്ന ഈ പരമ്പരയിൽ, പുതിയ താരങ്ങൾ തങ്ങളുടെ കഴിവ് തെളിയിക്കാൻ ഇറങ്ങുന്നു. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ലീഡ്സിലെ ഹെഡിങ് ലിയിലാണ് ആദ്യ മത്സരം നടക്കുന്നത്.

ടെസ്റ്റ് മത്സരങ്ങൾ നാല് ദിവസമാക്കാൻ ഐസിസി; ചെറിയ രാജ്യങ്ങൾക്ക് കൂടുതൽ അവസരങ്ങൾ
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നാല് ദിവസമായി ചുരുക്കാൻ തീരുമാനിച്ചു. ചെറിയ രാജ്യങ്ങൾക്ക് കൂടുതൽ മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം. അതേസമയം, ആഷസ്, ബോർഡർ ഗവാസ്കർ ട്രോഫി മത്സരങ്ങൾ അഞ്ച് ദിവസമായി തന്നെ തുടരും.

കമ്മിൻസിന്റെ പേസ് ആക്രമണത്തിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് പാറ്റ് കമ്മിൻസ്. ലഞ്ച് സെഷനു ശേഷം കമ്മിൻസ് നാല് വിക്കറ്റുകൾ നേടി. ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്തായി.