Tesla

യൂറോപ്പിൽ ടെസ്ലയെ മറികടന്ന് ബിവൈഡി; 40 ശതമാനം ഇടിവ്
യൂറോപ്യൻ വിപണിയിൽ ബിവൈഡി ടെസ്ലയെ മറികടന്നു. ജൂലൈയിൽ 13,503 കാറുകൾ വിറ്റ് 225 ശതമാനം വളർച്ച നേടി. അതേസമയം ടെസ്ലയുടെ വിൽപ്പന 40 ശതമാനം ഇടിഞ്ഞു.

ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ ഉടൻ
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ രണ്ടാമത്തെ ഷോറൂം ഡൽഹിയിൽ തുറക്കുന്നു. ഓഗസ്റ്റ് 11-നാണ് ഷോറൂം ഉദ്ഘാടനം ചെയ്യുന്നത്. ആദ്യ ഷോറൂം ജൂലൈ 15-ന് മുംബൈയിൽ തുറന്നു.

ടെസ്ലയുടെ പുതിയ നീക്കം; ബാറ്ററി കരാറിൽ ദക്ഷിണ കൊറിയയുമായി കൈകോർക്കുന്നു
അമേരിക്കൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല, ബാറ്ററി വിതരണത്തിനായി ദക്ഷിണ കൊറിയൻ കമ്പനിയുമായി പുതിയ കരാറിലേർപ്പെട്ടു. ചൈനയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. 4.3 ബില്യൺ ഡോളറിന്റെ കരാറിലാണ് ടെസ്ല ഒപ്പുവെച്ചത്.

ടെസ്ല-സാംസങ് കരാർ: ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കി സാംസങ്
ടെസ്ലയും സാംസങ് ഇലക്ട്രോണിക്സും തമ്മിൽ 16.5 ബില്യൺ ഡോളറിന്റെ ചിപ്പ് വിതരണ കരാർ ഒപ്പുവെച്ചു. ടെസ്ലയുടെ നെക്സ്റ്റ് ജെനറേഷൻ A16 ചിപ്പ് നിർമ്മിക്കുന്നത് സാംസങ്ങിന്റെ ടെക്സസ് ഫാബ് ആയിരിക്കും. മസ്ക് വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ സിയോളിൽ സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികൾ 3.5% വരെ ഉയർന്നു.

ടെസ്ലയുടെ വില കേട്ട് ഞെട്ടി ഇന്ത്യക്കാർ; അറിയേണ്ട കാര്യങ്ങൾ
ടെസ്ലയുടെ ആദ്യ ഷോറൂം മുംബൈയിൽ തുറന്നു. മോഡൽ Yയുടെ വില 59.89 ലക്ഷം രൂപയാണ്, ഇത് അമേരിക്കയിലെ വിലയേക്കാൾ കൂടുതലാണ്. ഇറക്കുമതി തീരുവയാണ് വില വർധനവിന് പ്രധാന കാരണം.

യൂറോപ്യൻ വിപണിയിൽ ടെസ്ലയ്ക്ക് തിരിച്ചടി; വില്പനയിൽ 52% ഇടിവ്
യൂറോപ്യൻ വിപണിയിൽ ഇലോൺ മസ്കിന്റെ ടെസ്ലയ്ക്ക് തിരിച്ചടി. ഏപ്രിൽ മാസത്തിൽ ടെസ്ലയുടെ യൂറോപ്യൻ വിപണിയിലെ വില്പനയിൽ 52.6 ശതമാനം ഇടിവുണ്ടായി. യൂറോപ്യൻ വിപണിയിൽ ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ബി വൈ ഡി ടെസ്ലയ്ക്ക് ശക്തമായ എതിരാളിയായി രംഗത്തെത്തിയിട്ടുണ്ട്.

ടെസ്ലയുടെ ലാഭം ഇടിഞ്ഞു; ഡോജിൽ നിന്ന് മസ്ക് പിന്മാറുന്നു
ടെസ്ലയുടെ ലാഭത്തിൽ വൻ ഇടിവ് നേരിട്ടതിന് പിന്നാലെ ഇലോൺ മസ്ക് ഡോജിലെ (DOGE) ചുമതലകളിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചു. 2025 ലെ ആദ്യ പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 9% ഇടിവ് രേഖപ്പെടുത്തി. വാഹന ഡെലിവറിയിലും 13% ഇടിവ് സംഭവിച്ചു.

ചൈനയിൽ ടെസ്ലയ്ക്ക് തിരിച്ചടി; വില കുറഞ്ഞ മോഡൽ വൈ അവതരിപ്പിക്കുന്നു
ചൈനയിലെ ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്ലയുടെ വിൽപ്പന കുറയുന്നു. ബിവൈഡി പോലുള്ള ചൈനീസ് കമ്പനികളുടെ വളർച്ചയാണ് ഇതിന് ഒരു പ്രധാന കാരണം. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ടെസ്ല മോഡൽ വൈയുടെ വില കുറഞ്ഞ പതിപ്പ് അവതരിപ്പിക്കുന്നു.

ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ ടെസ്ലയുടെ രഹസ്യ കത്ത്
ട്രംപിന്റെ തീരുവ യുദ്ധത്തിനെതിരെ മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയ മറുതീരുവയാണ് തങ്ങളുടെ പ്രശ്നത്തിന് കാരണമെന്ന് ടെസ്ല കത്തിൽ പറയുന്നു. താരിഫ് വർദ്ധനവ് കമ്പനിയുടെ കാർ നിർമ്മാണ ചെലവ് വർദ്ധിപ്പിക്കുമെന്നും ഓവർസീസ് വിപണിയിൽ മത്സരിക്കാനുള്ള കഴിവ് കുറയ്ക്കുമെന്നും കത്തിൽ പറയുന്നു. മറുതീരുവയുടെ പ്രതികൂല ഫലങ്ങളിൽ നിന്ന് കമ്പനിയെ ഒഴിവാക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.

ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം മുംബൈയിൽ; പ്രതിമാസ വാടക 35 ലക്ഷം
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ടെസ്ലയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം. 4,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമിന് പ്രതിമാസം 35 ലക്ഷം രൂപ വാടക നൽകും. ഏപ്രിലോടെ ടെസ്ല കാറുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും.

ടെസ്ല ഇന്ത്യയിലേക്ക്: വിവിധ തസ്തികകളിലേക്ക് നിയമനം ആരംഭിച്ചു
ടെസ്ല ഇന്ത്യയിൽ ജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങി. മുംബൈയിലും ഡൽഹിയിലുമായി 13 ഒഴിവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവനം, വാഹന പരിപാലനം, വിൽപ്പന തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.

മദ്യപിച്ചവനെ പോലെ നടക്കുന്ന ടെസ്ലയുടെ റോബോട്ട്; വീഡിയോ വൈറൽ
ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ട് ചെങ്കുത്തായ ചരിവിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്ന വീഡിയോ വൈറലായി. റോബോട്ടിന്റെ ചലനങ്ങൾ മദ്യപിച്ച ഒരാളുടേതിനോട് സാമ്യമുള്ളതായി കാണാം. ഹ്യൂമനോയിഡ് റോബോട്ടിക്സിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് ഇത് വഴിവെച്ചു.